പനിനീർ തളിക്കുന്ന
പനിനീർ തളിക്കുന്ന പാലാഴിക്കരയിലെ
പല്ലവ നികുഞ്ജത്തിനുള്ളിൽ
പനിനീർ തളിക്കുന്ന പാലാഴിക്കരയിലെ
പല്ലവ നികുഞ്ജത്തിനുള്ളിൽ
മദനൻ കടന്നു വന്നു സഖീ
കടന്നു വന്നൂ..
സഖീ ആ ആ
പനിനീർ തളിക്കുന്ന പാലാഴിക്കരയിലെ
പല്ലവ നികുഞ്ജത്തിനുള്ളിൽ
ഏകാകിനിയാം ഞാൻ അരയന്നപ്പിടപോലെ
മൂകയായി മന്ദമായ് പോകെ (2)
കരിമ്പുവില്ലവൻ കുലച്ചു
കരളിൽ പൂന്തേൻ നിറഞ്ഞു
കവിളിണ നാണത്താൽ ചുവന്നു
വസന്തം കണ്ണു തുറന്നു
വസന്തം കണ്ണു തുറന്നു
പതിയെ സരസ്സിൽ പദങ്ങൾ
ചലനം തുടർന്നു തുടർന്നു
ചിലമ്പിൻ പദങ്ങൾ ഉയർന്നു തളർന്നു
സഖി ഞാൻ..
പനിനീർ തളിക്കുന്ന പാലാഴിക്കരയിലെ
പല്ലവ നികുഞ്ജത്തിനുള്ളിൽ
ഏതോ വികാരത്താൽ മുഖപടം മാറ്റി ഞാൻ
ഏടലർ ബാണനെ വരവേൽക്കേ (2)
പ്രകൃതി പൂമഴ പൊഴിച്ചു പ്രണയ മന്ത്രം ജപിച്ചു
മദഭരം മാനസം തുടിച്ചു
കുളിരിൽ കാറ്റിലുലഞ്ഞു
കുളിരിൽ കാറ്റിലുലഞ്ഞു
പുടവ ഇഴുകി മധുരം മധുരം അവനെ പുണർന്നു
മാറിൽ വീണു തളർന്നു മയങ്ങി
സഖി ഞാൻ..
പനിനീർ തളിക്കുന്ന പാലാഴിക്കരയിലെ
പല്ലവ നികുഞ്ജത്തിനുള്ളിൽ
മദനൻ കടന്നു വന്നു സഖീ
കടന്നു വന്നൂ..
സഖീ ആ ആ
പനിനീർ തളിക്കുന്ന പാലാഴിക്കരയിലെ
പല്ലവ നികുഞ്ജത്തിനുള്ളിൽ