കുട്ടത്തിപ്പെണ്ണേ

കുട്ടത്തിപ്പെണ്ണേ ഹോ
കൂട്ടിലെപ്പെണ്ണേ ഹോ
കുറുമൊഴിപ്പെണ്ണേ
കുട്ടത്തിപ്പെണ്ണേ കൂട്ടിലെപ്പെണ്ണേ
കുറുമൊഴിപ്പെണ്ണേ
അക്കരെക്കുന്നിലെ എത്താക്കുന്നിലെ
തെറ്റിപ്പഴം വേണം..
അക്കരെക്കുന്നിലെ എത്താക്കുന്നിലെ
തെറ്റിപ്പഴം വേണം..
എനിക്ക് തെറ്റിപ്പഴം വേണം തെറ്റിപ്പഴം വേണം
തെറ്റിപ്പഴം വേണം തെറ്റിപ്പഴം വേണം
കുട്ടത്തിപ്പെണ്ണേ കൂട്ടിലെപ്പെണ്ണേ
കുറുമൊഴിപ്പെണ്ണേ

ചിറ്റിലത്തോണിയിൽ കേറൂല്ലാ ഞാൻ
ചിത്തത്തിലാരേം വിളിക്കൂല്ലാ ഞാൻ (2)
കുട്ടത്തിപ്പെണ്ണേ നീ കൊത്തിക്കൊണ്ടോരും
തെറ്റിപ്പഴം വേണം
കർക്കടവാവിൻ പുത്തരിച്ചോറിനു
വീട്ടിൽ ഞാനെത്തേണം
തെറ്റിപ്പഴം വേണം തെറ്റിപ്പഴം വേണം
തെറ്റിപ്പഴം വേണം തെറ്റിപ്പഴം വേണം

കുട്ടത്തിപ്പെണ്ണേ കൂട്ടിലെപ്പെണ്ണേ
കുറുമൊഴിപ്പെണ്ണേ
അക്കരെക്കുന്നിലെ എത്താക്കുന്നിലെ
തെറ്റിപ്പഴം വേണം..
അക്കരെക്കുന്നിലെ എത്താക്കുന്നിലെ
തെറ്റിപ്പഴം വേണം..
എനിക്ക് തെറ്റിപ്പഴം വേണം തെറ്റിപ്പഴം വേണം
തെറ്റിപ്പഴം വേണം തെറ്റിപ്പഴം വേണം
കുട്ടത്തിപ്പെണ്ണേ കൂട്ടിലെപ്പെണ്ണേ
കുറുമൊഴിപ്പെണ്ണേ

മാളോരു കാൺകെ നിൽക്കൂല്ലാ ഞാൻ
മാളത്തിലെങ്ങുമൊളിക്കൂല്ല ഞാൻ (2)
വൃശ്ചികക്കാറ്റിനീ പൂവാലനണ്ണാനെ തേടി നടക്കൂല്ല
കുട്ടത്തിപ്പെണ്ണേ നിൻ ചുണ്ടിലുള്ളൊരു
തെറ്റിപ്പഴം വേണം
തെറ്റിപ്പഴം വേണം തെറ്റിപ്പഴം വേണം
തെറ്റിപ്പഴം വേണം തെറ്റിപ്പഴം വേണം

കുട്ടത്തിപ്പെണ്ണേ കൂട്ടിലെപ്പെണ്ണേ
കുറുമൊഴിപ്പെണ്ണേ
അക്കരെക്കുന്നിലെ എത്താക്കുന്നിലെ
തെറ്റിപ്പഴം വേണം..
അക്കരെക്കുന്നിലെ എത്താക്കുന്നിലെ
തെറ്റിപ്പഴം വേണം..
എനിക്ക് തെറ്റിപ്പഴം വേണം തെറ്റിപ്പഴം വേണം
തെറ്റിപ്പഴം വേണം തെറ്റിപ്പഴം വേണം
കുട്ടത്തിപ്പെണ്ണേ കൂട്ടിലെപ്പെണ്ണേ
കുറുമൊഴിപ്പെണ്ണേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kuttathi penne

Additional Info

Year: 
1983
Lyrics Genre: 

അനുബന്ധവർത്തമാനം