പാട്ടെല്ലാം പാട്ടാണോ

പാട്ടെല്ലാം പാട്ടാണോ പൊട്ടാസ് പൊട്ടുമ്പോലെ
പാട്ട് ഒരു പാട്ട്
അത് കേട്ട് കേട്ട് മാറിപോച്ച് റൂട്ട് ആഹാ റൂട്ട്
പാട്ടെല്ലാം പാട്ടാണോ പൊട്ടാസ് പൊട്ടുമ്പോലെ
പാട്ട് ഒരു പാട്ട്
അത് കേട്ട് കേട്ട് മാറിപോച്ച് റൂട്ട് ആഹാ റൂട്ട്

ഒച്ചവച്ചാൽ സംഗീതമോ ഓഹോ
ഊലിയിട്ടാൽ ശാസ്ത്രീയമോ
ആടാമെങ്കിൽ ആടിക്കോടാ നീ
ആർക്ക് നഷ്ട്ടം ..
പാട്ടെല്ലാം പാട്ടാണോ പൊട്ടാസ് പൊട്ടുമ്പോലെ
പാട്ട് ഒരു പാട്ട്
അത് കേട്ട് കേട്ട് മാറിപോച്ച് റൂട്ട് ആഹാ റൂട്ട്

അന്നത്തെ അമ്മൂമ്മ ചാഞ്ചാട്ടും പാട്ടോ
കുഞ്ഞാറ്റ കുഞ്ഞിനും സന്തോഷം
ഇന്നത്തെ കുഞ്ഞിനു റ്റിവിയായ് തായ്മാർ
കാർട്ടൂണായിപ്പോയല്ലോ കുഞ്ഞുങ്ങൾ
ഓണം ഗൾഫിൽ പോയി ഊഞ്ഞാലാടും
ഗൾഫോ നാട്ടിൽ വന്ന് സ്മാളിൽ പാടും
റ്റാറ്റാ റാറ്റാരാരാരിരാരാ
റ്റാറ്റാ റാറ്റാരാരാരിരാരാ
പഴയതൊക്കെയും പഴഞ്ചൻ അല്ലടാ
പുതിയ സാധനം നിലനിൽക്കില്ലടാ
പാട്ടുകളൊക്കെ തലമുറതൻ പിറപിറക്കും
തകധിമി തകജനു
(പാട്ടെല്ലാം പാട്ടാണോ)

അന്നത്തെ കോളേജിൽ തേന്മാവിൻ ചോട്ടിൽ
ലൗ ജോടിക്കെപ്പോഴും സല്ലാപം
ഇന്നത്തെ ലൗവെല്ലാം കമ്പൂട്ടർ ചാറ്റിങ്ങ്
സ്നേഹത്തിൻ  സ്റ്റൈല്ലെല്ലാം മാറിപ്പോയി
സെൽഫോണും ന്യൂ ബൈക്കും കയ്യിൽ വേണം
എസ് എം എസിൽ കെട്ടാൻ പൈസയും വേണം
റ്റാറ്റാ റാറ്റാരാരാരിരാരാ
റ്റാറ്റാ റാറ്റാരാരാരിരാരാ
വലിച്ചു കയറ്റമൊക്കെ ചുഴിയായി കറങ്ങട്ടെ
പിടിച്ച പറിച്ച പണം ഒരുനാൾ പറക്കട്ടെ
ബോറടിക്കുന്ന പറഞ്ഞവർക്കായി
നീറ്റടിച്ചും പാറ്റെടുക്കാം തകധിമി തകജനു
(പാട്ടെല്ലാം പാട്ടാണോ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
paattellam paattano

Additional Info

Year: 
2007
Lyrics Genre: 

അനുബന്ധവർത്തമാനം