മനസ്സേ മനസ്സേ നോവാതെ
മനസ്സേ മനസ്സേ നോവാതെ നോവാതെ
ഓഹോഹോഹോ ഓഹോഹോഹോ
വെറുതെ മുറിവില്‍ തഴുകാതെ തഴുകാതെ
ഈ പൊന്നോര്‍മ്മതന്‍ തിരുതില്ലാനയില്‍
നിന്‍ കണ്ണീരിന്‍ മണിയെല്ലാം മായാം
മനസ്സേ മനസ്സേ നോവാതെ നോവാതെ
വെറുതെ മുറിവില്‍ തഴുകാതെ തഴുകാതെ
ഒരു പാവം മണി വീണയായി ഞാന്‍
സംഗീത ഭിക്ഷാന്നം തേടി
ഒരു പൊന്നാടയണിയുന്നപോല്‍ നീ
മാറോടു ചേര്‍ത്തന്നു പാടി
മറക്കില്ല ഞാന്‍ ഒന്നും മറക്കില്ല ഞാന്‍
എന്റെ വാത്സല്യ നിധിയായ ഗുരുവേ
മനസ്സേ മനസ്സേ നോവാതെ നോവാതെ
വെറുതെ മുറിവില്‍ തഴുകാതെ തഴുകാതെ
ഇനി നിന്റെ കാല്പാടുകള്‍ ഞാന്‍
പൂകൊണ്ടു പൂജിച്ചു പാടാം
അച്ഛന്‍ വിരല്‍ തൊട്ട തംബുരുവില്‍ ഞാന്‍
ആധാര ശ്രുതി തേടി പാടാം
മറക്കില്ല ഞാന്‍ ഒന്നും മറക്കില്ല ഞാന്‍
എന്റെ വാത്സല്യ നിധിയായ ഗുരുവേ
മനസ്സേ മനസ്സേ നോവാതെ നോവാതെ
വെറുതെ മുറിവില്‍ തഴുകാതെ തഴുകാതെ
ഈ പൊന്നോര്‍മ്മതന്‍ തിരുതില്ലാനയില്‍
നിന്‍ കണ്ണീരിന്‍ മണിയെല്ലാം മായാം
മനസ്സേ മനസ്സേ നോവാതെ നോവാതെ
വെറുതെ മുറിവില്‍ തഴുകാതെ തഴുകാതെ