പദ്മനാഭാ പാലം കടക്കാൻ

പദ്മനാഭാ
പാലം കടക്കാൻ പദ്മനാഭാ പാലം കടന്നാൽ പപ്പനാവാ
കാര്യം നടക്കാൻ പദ്മനാഭാ
കാര്യം കഴിഞ്ഞാൽ അപ്പനാരാ..
നിന്നെത്തേടും ഭക്തർക്കെല്ലാം ഭജഗോവിന്ദം പരമാനന്ദം
എന്നെത്തേടും അണികൾക്കെല്ലാം മുദ്രാവാക്ക്യം പണമാനന്ദം
ട്രിവാണ്ട്രത്ത് ചെല്ലണം എന്തരപ്പി കേൾക്കണം
പദ്മനാഭന്റെ പത്തു ചക്ക്രം കൈക്കലാക്കണം
പാഹി പാഹി പാഹിതൊഴാം പദ്മനാഭാ
പാടിപാടി തേടിവന്നേ പദ്മനാഭാ
പദ്മനാഭാ പദ്മനാഭാ പദ്മനാഭാ ശ്രീപദ്മനാഭാ
പാലം കടക്കാൻ പദ്മനാഭാ പാലം കടന്നാൽ പപ്പനാവാ

പാമ്പിന്മേൽ ചായുന്നോനേ
ഇപ്പൊ നാടാകെ പാമ്പായല്ലോ ..
പാമ്പാട്ടിയാരാന്നല്ലോ ചോദ്യം സർക്കാർ തന്നെയല്ലേ..
അഖിലലോക ബാലകന്ന് കാവൽ വേണമോ
കണ്ടുപോയ നിധിയെടുത്ത് കൊണ്ട് പോകണോ
പാലിക്കാൻ വേണ്ടിനീ ഗീത
ജീവിക്കാൻ വേണ്ടീ ജാഥ..
പദ്മനാഭാ പദ്മനാഭാ പദ്മനാഭാ ശ്രീപദ്മനാഭാ
പാലം കടക്കാൻ പദ്മനാഭാ പാലം കടന്നാൽ പപ്പനാവാ

പണ്ടത്തെ രാജാക്കന്മാർ.. ഓ
നിൻ മുന്നിൽ സ്വന്തം രാജ്യം.. ഓ
അയ്യാണ്ടൻ രാജാക്കന്മാർ വന്നൂ ഇന്നിപ്പോൾ രാജ്യം പോറ്റും
വേലി തന്നെ വിളവു തിന്നും കാലമാല്ലയോ
വേഗമൊന്നു നീയുണർന്നു നോക്കുകില്ലയോ
ഒറ്റയ്ക്ക് പോകല്ലേ നാഥാ..
ചാനൽക്കാരേം കൂട്ടി പോകാം
പദ്മനാഭാ പദ്മനാഭാ പദ്മനാഭാ ശ്രീപദ്മനാഭാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
padmanabha palam kadakkan

Additional Info

അനുബന്ധവർത്തമാനം