ഏദൻതോട്ടം പൂത്തുലഞ്ഞതോ
ഏദൻതോട്ടം പൂത്തുലഞ്ഞതോ
താരാജാലം ദിക്കറിഞ്ഞതോ
രാജാക്കന്മാർ കാത്തുനിന്നതോ
പുൽത്തൊഴുത്തിൻ പുത്രനായി നീ പിറന്നതോ
രാക്കടമ്പ് പൂത്തപോലെ നീ ചിരിച്ചതോ
ഏദൻതോട്ടം പൂത്തുലഞ്ഞതോ
താരാജാലം ദിക്കറിഞ്ഞതോ
രാജാക്കന്മാർ കാത്തുനിന്നതോ
പുൽത്തൊഴുത്തിൻ പുത്രനായി നീ പിറന്നതോ
രാക്കടമ്പ് പൂത്തപോലെ നീ ചിരിച്ചതോ
വാക്കിന്നാകുമോ വാഴ്ത്തിപ്പാടിടാൻ
ശാലോം നാഥനെ രാജരാജനെ
വാക്കിന്നാകുമോ വാഴ്ത്തിപ്പാടിടാൻ
ശാലോം നാഥനെ രാജരാജനെ
ഏദൻതോട്ടം പൂത്തുലഞ്ഞതോ
താരാജാലം ദിക്കറിഞ്ഞതോ
രാജാക്കന്മാർ കാത്തുനിന്നതോ
പുൽത്തൊഴുത്തിൻ പുത്രനായി നീ പിറന്നതോ
രാക്കടമ്പ് പൂത്തപോലെ നീ ചിരിച്ചതോ
അല്ലിപ്പൂ കൺതടങ്ങളാൽ
നോക്കുമ്പോൾ പൂക്കുന്നു കുഞ്ഞു ലില്ലികൾ
മുല്ലപ്പൂ പൊൻകരങ്ങളാൽ
പുൽകുമ്പോൾ അലിയുന്നു കുഞ്ഞു നോവുകൾ
മുറിവൊക്കെ നീയെടുത്തു മുറിയാതെ എന്നെ കാത്തു
സുരലോകദൂതർ വാഴ്ത്തുമെന്റെ സ്നേഹഗായകൻ
വാക്കിന്നാകുമോ വാഴ്ത്തിപ്പാടിടാൻ
ശാലോം നാഥനെ രാജരാജനെ
വാക്കിന്നാകുമോ വാഴ്ത്തിപ്പാടിടാൻ
ശാലോം നാഥനെ രാജരാജനെ
ഏദൻതോട്ടം പൂത്തുലഞ്ഞതോ
താരാജാലം ദിക്കറിഞ്ഞതോ
രാജാക്കന്മാർ കാത്തുനിന്നതോ
പുൽത്തൊഴുത്തിൻ പുത്രനായി നീ പിറന്നതോ
രാക്കടമ്പ് പൂത്തപോലെ നീ ചിരിച്ചതോ
കടുകോളം നാം അവനെയോർക്കുകിൽ
കടലോളം കാരുണ്യം കനിയുമീശ്വരൻ
പാടത്തെ പാഴ്നിലങ്ങളിൽ
പൊന്നിനും പൊന്നായ പൊന്നു വിളഞ്ഞേ
കുരുടന്നു കാഴ്ചയായി
ചെകിടന്നു കേൾവിയായി
കുരിശിന്റെ പാതയിൽ നടക്കുമെന്റെ രക്ഷകൻ
വാക്കിന്നാകുമോ വാഴ്ത്തിപ്പാടിടാൻ
ശാലോം നാഥനെ രാജരാജനെ
വാക്കിന്നാകുമോ വാഴ്ത്തിപ്പാടിടാൻ
ശാലോം നാഥനെ രാജരാജനെ
ഏദൻതോട്ടം പൂത്തുലഞ്ഞതോ
താരാജാലം ദിക്കറിഞ്ഞതോ
രാജാക്കന്മാർ കാത്തുനിന്നതോ
പുൽത്തൊഴുത്തിൻ പുത്രനായി നീ പിറന്നതോ
രാക്കടമ്പ് പൂത്തപോലെ നീ ചിരിച്ചതോ
വാക്കിന്നാകുമോ വാഴ്ത്തിപ്പാടിടാൻ
ശാലോം നാഥനെ രാജരാജനെ
വാക്കിന്നാകുമോ വാഴ്ത്തിപ്പാടിടാൻ
ശാലോം നാഥനെ രാജരാജനെ