വരവേൽക്കുമോ എൻ രാജകുമാരി

വരവേൽക്കുമോ എൻ രാജകുമാരി
വരവേൽക്കുമോ എൻ രാജകുമാരി
നിൻ മിഴിയിൽ മിന്നും ശരറാന്തലുമായി
ചന്ദന മുകിലുകൾ..
തുറന്നിടും അമ്പിളി വാതിലിൽ ഞാൻ
നറു പുഞ്ചിരി മഴ നനയും..
മനസ്സുമായി നോക്കി ഇരിക്കുന്നു
ഒരു കാറ്റിൻ നേരിയ കാൽപ്പെരുമാറ്റം
കേട്ടുണരൂ പെണ്ണേ
എന്റെ പ്രണയലോലയാം പൊന്നേ
കേട്ടുണരൂ പെണ്ണേ..
എന്റെ പ്രണയലോലയാം പൊന്നേ
വരവേൽക്കയായി ഹാ ഹാ ഹാ..
എൻ ഉയിരിൻ ഉയിരേ ഹാ ഹാ ഹാ..
നിൻ മിഴിയിൽ മിന്നും ഹാ ഹാ ഹാ..
ശരറാന്തലുമായീ  ഹാ ഹാ ഹാ..

മൊട്ടിട്ടു നിലാവിൽ
ഞാൻ നെഞ്ചിൽ നെയ്ത സ്വപ്നം
പണ്ടത്തെ പാട്ടിൻ അനുരാഗ പൂപ്പാടം (2)
ആ ..മഞ്ഞിൽ കാത്തു നിൽക്കാം മായത്തേരിലേറ്റാം
ദൂരെ ദൂരെയെങ്ങോ നിന്നെക്കൊണ്ടു പോകാം
രാക്കിളികൾ തേടും ചുൻ ചുൻ ചുൻ..
രാത്രി മഴയാവാം ചുൻ ചുൻ ചുൻ..
ആ മഴയിൽ നനു നനയിൽ
നീർമണിയുടെ കുളിരാവാം..
വരവേൽക്കയായി എൻ ഉയിരിൻ ഉയിരേ
നിൻ മിഴിയിൽ മിന്നും ശരറാന്തലുമായി

നെറ്റിപ്പൂ നനച്ചു നിൻ ചുണ്ടിൽ വീണുടഞ്ഞു
ആദ്യത്തെ രാവിൽ ഒരു മാരി തേൻതുള്ളി (2)
ആ മേഘത്തോണിയേറി പൂന്തിങ്കൾ മറഞ്ഞു
മാറിൽ ചേർന്നിരുന്നു മറ്റെല്ലാം മറന്നു
രണ്ടു മനസ്സില്ലാ ചുൻ ചുൻ ചുൻ
രണ്ടുടലുമില്ല ചുൻ ചുൻ ചുൻ
എന്നുമിതേ യാത്രകളിൽ നാമിരുവരും ഒന്നല്ലേ

വരവേൽക്കുമോ എൻ രാജകുമാരി
ഹാ ഹാ നിൻ മിഴിയിൽ മിന്നും..
ശരറാന്തലുമായി ഹാ ഹാ
ചന്ദന മുകിലുകൾ..
തുറന്നിടും അമ്പിളി വാതിലിൽ ഞാൻ
നറു പുഞ്ചിരി മഴ നനയും..
മനസ്സുമായി നോക്കി ഇരിക്കുന്നു
ഒരു കാറ്റിൻ നേരിയ കാൽപ്പെരുമാറ്റം
കേട്ടുണരൂ പെണ്ണേ
എന്റെ പ്രണയലോലയാം പൊന്നേ
കേട്ടുണരൂ പെണ്ണേ..
എന്റെ പ്രണയലോലയാം പൊന്നേ
വരവേൽക്കയായി എൻ ഉയിരിൻ ഉയിരേ
നിൻ മിഴിയിൽ മിന്നും ശരറാന്തലുമായീ 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
varavelkkumo en rajakumari

Additional Info