കലികൊണ്ട ചാമുണ്ഡി വിളയാട്ടം
കലികൊണ്ട ചാമുണ്ഡി വിളയാട്ടം
പിടിവിട്ട നെട്ടോട്ടം
പടവാള് പിച്ചാത്തി വടി പോരാ
ഇതൊരു ഇടിവെട്ട് കേസാണേ
കലികൊണ്ട ചാമുണ്ഡി വിളയാട്ടം
പിടി വിട്ട നെട്ടോട്ടം
പടവാള് പിച്ചാത്തി വടി പോരാ
ഇതൊരു ഇടിവെട്ട് കേസാണേ
വഴി തടയണ ഭീകരാ
പഴി പറയണ പാക്കരാ
പുലിവാലിനു പെയിന്റിടും
എലിമടിയുടെ സന്തതി
മുടിയെന്ന മൂരാച്ചി
തുണയോ കടമൊരു
കടലു പോൽ പെരുകവേ
കലികൊണ്ട ചാമുണ്ഡി വിളയാട്ടം
പിടിവിട്ട നെട്ടോട്ടം
പടവാള് പിച്ചാത്തി വടി പോരാ
ഇതൊരു ഇടിവെട്ട് കേസാണേ
ഒരു പട്ടം കണക്കിൽ മടക്കി എടുത്തെച്ച്
കറക്കി മേലോട്ട് പറത്താം
ഇവനെ കെണിയിലാക്കി ആഴക്കടലിൽ ആഴ്ത്താം (2)
ഹോയ് ആതംഗവാദി നീ കൊമ്പിട്ട പൊൻമുട്ട
ആകാശ വയറല്ലേ ആരെന്തു മാമൂട്ടും
ഏയ് ഏയ് ഏയ് ഏയ് ഏയ് ഏയ് ഏയ്
ആഫ്രിക്കൻ എലി പെറ്റേ
ഏയ് ഏയ് ഏയ് ഏയ് ഏയ് ഏയ് ഏയ്
പൂവാലൻ കുള ഞണ്ടേ
കടുവയ്ക്കു കുഴിയാന തുണയോ
കുരുടനൊരിടയനെ പേടിയോ
കലികൊണ്ട ചാമുണ്ഡി വിളയാട്ടം
പിടിവിട്ട നെട്ടോട്ടം
പടവാള് പിച്ചാത്തി വടി പോരാ
ഇതൊരു ഇടിവെട്ട് കേസാണേ
ഇനി മിണ്ടാപ്പൂച്ചയെ ചാക്കിലടച്ചേച്ച്
ചവുട്ടി ചെങ്കോട്ടയ്ക്കയക്കാം
ഇവനെ ഷേയ്പ്പ് മാറ്റി വെയിലിൽ പണയം വെയ്ക്കാം (2)
കാലന്റെ കയറല്ലേ കൈവന്ന നിധിയല്ലേ
കൂനിന്റെ കുരുവല്ലേ ഏട്ടന്റെ കരളല്ലേ
ഏയ് ഏയ് ഏയ് ഏയ് ഏയ് ഏയ് ഏയ്കംഗാരു മകനല്ലേ
ഏയ് ഏയ് ഏയ് ഏയ് ഏയ് ഏയ് ഏയ്റങ്കൂരമിവനില്ലേ
വെടി കൊണ്ട പുലിയോട് കളിയോ
ഗരുഡന്നു മൂങ്ങയെ പേടിയോ
കലികൊണ്ട ചാമുണ്ഡി വിളയാട്ടം
പിടിവിട്ട നെട്ടോട്ടം
പടവാള് പിച്ചാത്തി വടി പോരാ
ഇതൊരു ഇടിവെട്ട് കേസാണേ
വഴി തടയണ ഭീകരാ
പഴി പറയണ പാക്കരാ
പുലിവാലിനു പെയിന്റിടും
എലിമടിയുടെ സന്തതി
മുടിയെന്ന മൂരാച്ചി
തുണയോ കടമൊരു
കടലു പോൽ പെരുകവേ
കലികൊണ്ട ചാമുണ്ഡി വിളയാട്ടം
പിടിവിട്ട നെട്ടോട്ടം
പടവാള് പിച്ചാത്തി വടി പോരാ
ഇതൊരു ഇടിവെട്ട് കേസാണേ
കലികൊണ്ട ചാമുണ്ഡി വിളയാട്ടം
പിടിവിട്ട നെട്ടോട്ടം
പടവാള് പിച്ചാത്തി വടി പോരാ
ഇതൊരു ഇടിവെട്ട് കേസാണേ