ഒരു തൊട്ടാവാടിക്കുട്ടി

ഒരു തൊട്ടാവാടിക്കുട്ടി മനസ്സിൽ കൂട്ടിനിരിക്കാം
ഈ പട്ടാപ്പകലിൻ പട്ടുറുമാലിൽ പാറി നടക്കാം
ഒരു പൊൻ നിറനാഴി നിറയ്ക്കാം
നവ വർണ്ണമളന്നു പൊലിയ്ക്കാം
ഇനി നമ്മൾ വരയ്ക്കും ചിത്രം
പല നന്മകൾ തൻ മുഖചിത്രം
ആഹാ നിന്നെ കാണാനെത്തുന്നു
വെൺ പാരിജാതപ്പൂക്കൾ
ചിറകാർന്നു പറക്കും പൂക്കൾ
നീ വരില്ലേ മുത്തേ ആഹാ കൂടെ വരില്ലേ തത്തേ
ഒരു തൊട്ടാവാടിക്കുട്ടി മനസ്സിൽ കൂട്ടിനിരിക്കാം
ഈ പട്ടാപ്പകലിൻ പട്ടുറുമാലിൽ പാറി നടക്കാം

റെയിൻബോ റെയിലിൽ പാറാം
ഫോക്കും പോപ്പും പാടാം
ജിങ്കി ചകാ ജിങ്കി ചകാ
ഒന്നൂടൊന്നായിയെന്നും ഒരു ഹാർട്ടിൻ ബീറ്റിൽ പാടാം
ജിങ്കി ചകാ ജിങ്കി ചകാ
ഒരു മാജിക് ലാന്റേൺ കണ്ണിൽ പെട്ടാൽ പാഞ്ഞോടാം
ചെറു മിന്നാമിന്നീടെ മുന്നിൽ പെട്ടാൽ ചാഞ്ചാടാം
പിസ ബർഗർ വാങ്ങാം അതു ജെർമൻ സ്റ്റൈലെടാ
കഞ്ഞീം പയറും ഇല്ലേ ഇത് നാടൻ മൂടെടാ
ഇനി വിട്ടു തരില്ലെൻ കുട്ടനെ ഞാനെൻ സർക്കാരേ
ഒരു തൊട്ടാവാടിക്കുട്ടി മനസ്സിൽ കൂട്ടിനിരിക്കാം
ഈ പട്ടാപ്പകലിൻ പട്ടുറുമാലിൽ പാറി നടക്കാം

ഷാമ്പെയ്ൻ ചീറ്റും പോലേ
ഒരു ചാറ്റൽ മാമഴ പെയ്താൽ
ജിങ്കി ചകാ ജിങ്കി ചകാ
മായാ ബീച്ചിൽ പോകാം
ജിങ്കി ചകാ ജിങ്കി ചകാ
ഒരു പൂന്തിര പൊൻതിരയാവാം
ബേബി ബോട്ടിൻ ബാൽക്കണിയേറാം ചങ്ങാതീ
നിറവർണ്ണ ബലൂണായ് വിണ്ണിൻ കുറുകെ പറന്നീടാം
കിട്ടീ പാട്ടുപെട്ടി ഇതു തങ്കത്തിന്റെ കട്ടി
ഇവനെ നെഞ്ചിലേറ്റും ഒരു താരാട്ടാണു ഞാൻ
ഇനി വിട്ടു തരില്ലെൻ കുട്ടനെ ഞാനെൻ സർക്കാരേ
ഒരു തൊട്ടാവാടിക്കുട്ടി മനസ്സിൽ കൂട്ടിനിരിക്കാം
ഈ പട്ടാപ്പകലിൻ പട്ടുറുമാലിൽ പാറി നടക്കാം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
oru thottavadikkutti

Additional Info

Year: 
2006
Lyrics Genre: