മഞ്ചാടി കുന്നുംമ്മേലെ

മഞ്ചാടി കുന്നുംമ്മേലെ നിന്നോമൽ കൂടും തേടി
മധുമാസ പൊൻകുളിരെ ഞാൻ നിൽപ്പാണേ
കിന്നാരം ചൊല്ലി ചൊല്ലി എന്നോമൽ പൂവേ
മണിമേഘ പൊൻ തളിരേ ഞാൻ വരവാണേ
ഉയിരേ ..ഉയിരേ ..
മഞ്ചാടി കുന്നുംമ്മേലെ നിന്നോമൽ കൂടും തേടി
മധുമാസ പൊൻകുളിരെ ഞാൻ നിൽപ്പാണേ
കിന്നാരം ചൊല്ലി ചൊല്ലി എന്നോമൽ പൂവേ
മണിമേഘ പൊൻ തളിരേ ഞാൻ വരവാണേ

കൂടുമെനയാം എന്നോമൽ കനവേ
നീ കൂടെ പോരാമെങ്കിൽ ഓമലേ
നീ കൂടെ പോരാമെങ്കിൽ ഓമലേ
കൂടുമെനയാം എന്നോമൽ കനവേ
നീ കൂടെ പോരാമെങ്കിൽ ഓമലേ
നീ കൂടെ പോരാമെങ്കിൽ ഓമലേ
ഓരോ തീരം തേടുന്നു
ഏതോ രാഗം പാടുന്നു
മനമേതൊ സ്വർഗ്ഗം തേടും
ഈ രാവിൽ  നീ വായോ
കുടമുല്ല പൂവും ചൂടി നീ വായോ
ഉയിരേ ..ഉയിരേ ..

താനേ ഉരുകും ആരോമൽ സഖിയെ
നീ കൂടെ പോരില്ലെങ്കിൽ ഓമനേ
താനേ ഉരുകും ആരോമൽ സഖിയെ
നീ കൂടെ പോരില്ലെങ്കിൽ ഓമനേ
നീ കൂടെ പോരില്ലെങ്കിൽ ഓമനേ
താനേ താളം തുള്ളുന്നു
കാട്ടിന്നീണം മൂളുന്നു
കനവേതോ സ്വപ്നം കാണും
ഈ രാഗം താരം പാടും
കനവേതോ സ്വപ്നം കാണും
ഈ രാഗം താരം പാടും
കതിരോല തുമ്പി പെണ്ണെ നീ വായോ
ഉയിരേ..ഉയിരേ..

(മഞ്ചാടി കുന്നുംമ്മേലെ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
manchadi kunnummele

Additional Info

Year: 
2005
Lyrics Genre: 

അനുബന്ധവർത്തമാനം