തിങ്കള്‍പൊട്ടു തൊട്ട
തിങ്കള്‍പൊട്ടു തൊട്ട പെണ്‍മണി
തഞ്ചമാടും പാവം കണ്മണി
ചിരവിഷാദമേ മിഴിചിരാദിലെ തിരിതൊടാതെ നീ
കുഞിക്കിനാവിലെ അരിപ്പിറാവിനെ
ഇനി തൊടാതെ നീ
തിങ്കള്‍ പൊട്ടു തൊട്ട പെണ്‍മണി
തഞ്ചമാടും പാവം കണ്മണി
പെണ്മണി കണ്മണി
അവരിനിയും നിന്‍ നിഴലാകും
അനുദിനവും നിന്‍ തുണയാകും
കളിപറയും കിളികഥ പറയും
പുതിയൊരു വാനം തുയിലുണരും
മഴവെയിലണിമേഘം
കരളിലെ മൈനാകം
മിഴിതുടയ്ക്കുമോ നീയും
ഇതള്‍പിടയ്ക്കുമോ വീണ്ടും
ചിരവിഷാദമേ മിഴിചിരാദിലെ തിരിതൊടാതെ നീ
കുഞിക്കിനാവിലെ അരിപ്പിറാവിനെ
ഇനി തൊടാതെ നീ
തിങ്കള്‍ പൊട്ടു തൊട്ട പെണ്‍മണി
തഞ്ചമാടും പാവം കണ്മണി
കനകനിലാവിന്‍ വളപണിയും
കരളൊരു നീലപ്പുടവ തരും
കുറുമൊഴിയാമൊരു പൂവിരിയും
പുലരിയിലേതോ നിറമണിയും
മധുരിതമിനി ഭൂമി തളിരിടുമനുഭൂതി
മിഴിതുടയ്ക്കുമോ നീയും
ഇതള്‍ പിടയ്ക്കുമോ വീണ്ടും
ചിരവിഷാദമേ മിഴിചിരാദിലെ തിരിതൊടാതെ നീ
കുഞിക്കിനാവിലെ അരിപ്പിറാവിനെ
ഇനി തൊടാതെ നീ
തിങ്കള്‍ പൊട്ടു തൊട്ട പെണ്‍മണി
തഞ്ചമാടും പാവം കണ്മണി
ഓഹോ