കരിവളയോ ചങ്ങാതി
കരിവളയോ ചങ്ങാതി കുയിലിവളോ കിന്നാരി
കൂവിയാര്‍ത്തിടും കൂത്താടി തെമ്മാടി
കുരവയിടും വായാടി കളമെഴുതും കല്യാണി
ആരുതന്നെടി ശിങ്കാരി പൂത്താലി
പത്തുമണിയോടെ മുത്തുമണിപോലെ
മൊട്ടുചിരിപോലെ മൊട്ടുവിരിയൂലേ
കല്യാണമുണ്ണാന്‍ കാക്കപ്പൂവേ വായോ
കരിവളയോ ചങ്ങാതി കുയിലിവളോ കിന്നാരി
കൂവിയാര്‍ത്തിടും കൂത്താടി തെമ്മാടി
കുരവയിടും വായാടി കളമെഴുതും കല്യാണി
ആരു തന്നെടി ശിങ്കാരി പൂത്താലി
പഞ്ചാരവാക്കാലേ കൊതിനുണയും നീയും
നിന്നാണേ എന്നാണേ മതിമതി അഴകിയ നാണം
മിണ്ടാതെ മിണ്ടാതെ നുണപറയും നീയും
കൊഞ്ചാതെ കൊഞ്ചുന്നോ കലപില അരമണിയാറ്റേ
ആടിമഴ പാടുന്നേ ചേലഞൊറിയാടുന്നേ
ആടിമഴ പാടുന്നേ ചേലഞൊറിയാടുന്നേ
കള്ളമിഴി വാടാതെ കനക കുളിരേ കണിമലരേ
കരിവളയോ ചങ്ങാതി കുയിലിവളോ കിന്നാരി
കൂവിയാര്‍ത്തിടും കൂത്താടി തെമ്മാടി
കുരവയിടും വായാടി കളമെഴുതും കല്യാണി
ആരു തന്നെടി ശിങ്കാരി പൂത്താലി
കൊല്ലാതെ നോക്കാതേ മുനയെറിയും നീയും
കണ്ണാടി നോക്കാതെ കരിമഷിയെഴുതിയ കണ്ണേ
കുന്നായ കുന്നോളം മണമെറിയും നീ
കണ്ടാലും മിണ്ടാതെ കുറുനിര തഴുകിയൊരാറ്റേ
ആടിമഴ പാടുന്നേ നീലമുകിലാടുന്നേ
ആടിമഴ പാടുന്നേ നീലമുകിലാടുന്നേ
കള്ളമിഴി വാടാതെ കനക
കുളിരേ കണിമലരേ
കരിവളയോ ചങ്ങാതി കുയിലിവളോ കിന്നാരി
കൂവിയാര്‍ത്തിടും കൂത്താടി തെമ്മാടി
കുരവയിടും വായാടി കളമെഴുതും കല്യാണി
ആരു തന്നെടി ശിങ്കാരി പൂത്താലി
പത്തുമണിയോടെ മുത്തുമണി പോലെ
മൊട്ടുചിരി പോലെ മൊട്ടുവിരിയൂലേ
കല്യാണമുണ്ണാന്‍ കാക്കപ്പൂവേ വായോ
(കരിവളയോ ചങ്ങാതി)