ചന്ദനപ്പൊന്‍ സന്ധ്യാനേരം

കാമിനി ശിവകാമി കാതരമിഴിവാണി
മംഗലവനിതേ കണ്മണി രമണി
ചാരുതയണിയൂ നീ കേളികളാടൂ നീ
സുന്ദരതരുണി നന്ദിതമിഴി നീ

ഉം
ചന്ദനപ്പൊന്‍ സന്ധ്യാനേരം
ഇന്ദ്രനീലമാടും വാനം
എന്നുമെന്‍റെ മോഹാവേഗം
സ്വന്തമാക്കി നീയ്യെന്‍ രമ്യഭാവമേ
വെണ്ണിലാവിന്‍ മാറില്‍ ചായും
മഞ്ഞുതുള്ളി കേഴും രാവില്‍
മിന്നണിഞ്ഞ താരംപോലെ
ഉണ്മയായി നീയ്യെന്‍ ജന്മകാമനേ

പ്രാണസഖി നീയെനിക്കെന്‍
ഭാവം സ്നേഹം പോലേ
പാതിയോളമേതോ പാട്ടിന്‍ മോഹം
രാഗം പോലേ..
മന്ദഹാസം തൂകും ചുണ്ടില്‍
ചന്തംചേരും നിന്‍റെ മെയ്യില്‍
ചെണ്ടുമല്ലിപ്പൂവോ തേനോ തൈയ്യലേ നീ ചൊല്ലൂ
ചന്ദനപ്പൊന്‍ സന്ധ്യാനേരം
ഇന്ദ്രനീലമാടും വാനം
എന്നുമെന്‍റെ മോഹാവേഗം സ്വന്തമാക്കി നീയും
ഉം ..
ലല ..
പാതിലാവില്‍ ഓമലാളോ കാലം പൂക്കുംപോലേ
പ്രേമമയീ ആതിരാപ്പൂ ചൂടും നാണം പോലേ
കണ്ണും കണ്ണും കാണും പോലേ
മണ്ണും വിണ്ണും പുല്‍കും പോലേ
തമ്മില്‍ തമ്മില്‍ എല്ലാം എല്ലാം
പങ്കു വെച്ചതല്ലേ
(ചന്ദനപ്പൊന്‍ സന്ധ്യാനേരം)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
chandanappon sandhyaneram