പച്ചക്കിളി കാട്

പച്ചക്കിളി കാട് കൊച്ചു മുളം കൂട്
കുണുക്കിട്ട കാറ്റേ ഉറക്കനെ പാട്
മനസ്സിന്റെ ചെപ്പില്‍
ചിറ്റലയും പാട്ട്
കൊലുസ്സിട്ട പൂവേ പതുക്കനെ ആട്
പൂകണ്ടു നില്‍ക്കാതെ
കരിനീല കണ്ണാളേ
വാടാതെ ചൂടില്ലേ
നീ ചുണ്ടില്‍ ചിരിമുല്ലേ
തേനുണ്ട്‌ നില്‍ക്കാതെ
മഴമേഘ കരിവണ്ടേ
തോരാതെ പെയ്യില്ലേ നീ
വിണ്ണിന്‍ മഴവില്ലേ

അറിയാതെ നിനയാതെ
തളിരണിഞ്ഞ അരിമുല്ലേ
ഉതിരാതെ ഉലയാതെ
വയലിരമ്പില്‍ അണയൂല്ലേ
പച്ചക്കിളി കാട് കൊച്ചു മുളം കൂട്
കുണുക്കിട്ട കാറ്റേ ഉറക്കനെ പാട്

പൊന്‍ചിലങ്ക കെട്ടി ആടല്ലേ
തേന്‍ തിരകളിന്നു തുള്ളുന്നു
തുടിക്കണ മണിച്ചിമിഴാണല്ലോ
മനസ്സിലെ കണിക്കൊന്ന പോലല്ലോ
ഹേ ഹേ പൊന്‍ ചിലങ്ക കെട്ടി ആടല്ലേ
തേന്‍ തിരകളിന്ന്‍ തുള്ളുന്നു
തുടിക്കണ മണിച്ചിമിഴാണല്ലോ
മനസ്സിലെ കണിക്കൊന്ന പോലല്ലോ
കളിയോടമുറങ്ങും നേരത്തായും
നീല തണലാണെ
കവി പാടിയ കാതലിതെന്നും
പഞ്ചാരപ്പൂമണലിലുമെഴുതി

ഹേ അഴകോടെ വിരലാലെ
അലിവിയെന്ന മനമോടെ
അലിയാതെ അകലാതെ
കളമൊഴിഞ്ഞു പോകാതെ

പച്ചക്കിളി കാട് പച്ചക്കിളി കാട്
കൊച്ചു മുളം കൂട് കൊച്ചു മുളം കൂട്
കുണുക്കിട്ട കാറ്റേ ഉറക്കനെ പാട്
മനസ്സിന്റെ ചെപ്പില്‍
ചിറ്റലയും പാട്ട്
കൊലുസ്സിട്ട പൂവേ പതുക്കനെ ആട്

മാമലക്ക് ചുറ്റിയാണല്ലോ
മാന്‍ ഇടതുടിച്ചു പൊങ്ങുന്നു
പെരുക്കണ കരള്‍ തുടിയാണല്ലോ
ഇരിക്കണതേ പടവാളല്ലോ
മലയാളമുറങ്ങും കാടും മേടും കാണാ പുഴയാണേ
മലനാടിന് ചാരുതയെന്നും
മന്ദാരപൂ മിഴികളിലെഴുതീ

വിരലാലെ മഷിയാലെ
വഴിവിയന്ന നിറമോടെ
അറിയാതെ നിനയാതെ
അഴകൊഴിഞ്ഞു പോകാതെ

പച്ചക്കിളി കാട് കൊച്ചു മുളം കൂട്
കുണുക്കിട്ട കാറ്റേ ഉറക്കനെ പാട്
കൊച്ചു മുളം കൂട്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
pachakkili kaadu

Additional Info

Year: 
2005
Lyrics Genre: 

അനുബന്ധവർത്തമാനം