പാതിരാപ്പൂനിഴൽ നീളുമീ

ആ ആ ...ആ
പാതിരാപ്പൂനിഴൽ നീളുമീ പാതയിൽ
പാതിരാപ്പൂനിഴൽ നീളുമീ പാതയിൽ
വിലോലമായി വിമൂകമായി
നിന്നെ തേടുന്നു ഞാൻ
പാതിരാപ്പൂനിഴൽ നീളുമീ പാതയിൽ

ഈ നിലാവിലെ പൂപ്പാലയിൽ
രാക്കിനാവുമായി രാപ്പാടിയായി
ഇനിയൊരു ഗാനം തിരയുകയായി
ഇണയുടെ ഈണം നിറയുകയായി
ദിനം മണക്കുമോർമ്മതൻ
കണം തുളുമ്പി നിൽക്കയായിതാ ..

ഈ വിശാലമാം നീർച്ചോലയിൽ
ഈ അശാന്തമാം പൂവാടിയിൽ
പുതുമഴ തേടി അണയുകയായി
പുതുയൊരു കാറ്റായി അലയുകയായി
മുഖം ചുമന്ന രാത്രിതൻ
അകം വിരിഞ്ഞ യാമമായിതാ

പാതിരാപ്പൂനിഴൽ നീളുമീ പാതയിൽ
വിലോലമായി വിമൂകമായി
നിന്നെ തേടുന്നു ഞാൻ
പാതിരാപ്പൂനിഴൽ നീളുമീ പാതയിൽ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
paathira poonizhal neelume(bangle malayalam movie)