നിനക്കായി എന്റെ ജന്മം നേദിച്ചു

നിനക്കായി എന്റെ ജന്മം നേദിച്ചു ഞാൻ
മറക്കാതെ എന്നുമെന്നും പൂജിച്ചു ഞാൻ
ആരോമലേ ദേവാംഗനേ
നീയെന്നുമെൻ ആത്മാവിലെ രാഗമായി
നിനക്കായി എന്റെ ജന്മം നേദിച്ചു ഞാൻ
ഉം..മറക്കാതെ എന്നുമെന്നും പൂജിച്ചു ഞാൻ
ഉലാലിലലല ..ലാലിലലല ..

ഒരായിരം കുളിരോർമ്മയിൽ
നിറയുന്നു നിൻ  പരിരംഭണം
ഉം.. (2 )
മിഴിരണ്ടിലോ മനസമ്മതം
മോഴിതന്നിലോ ഋതുസൗഹൃദം
അനുരാഗമീ സംഗമം
നിനക്കായി എന്റെ ജന്മം നേദിച്ചു ഞാൻ
മറക്കാതെ എന്നുമെന്നും പൂജിച്ചു ഞാൻ

നിഴലായി നിൻ പദയാത്രയിൽ
തുടരുന്നു ഞാൻ പ്രണയാടനം (2)
ചൊടിതന്നിലോ ചുടുചുംബനം
വിടചൊല്ലിയാൽ  മെഴിനീർക്കണം
അതിലോലമീ സാന്ത്വനം

നിനക്കായി എന്റെ ജന്മം നേദിച്ചു ഞാൻ
മറക്കാതെ എന്നുമെന്നും പൂജിച്ചു ഞാൻ
ആരോമലേ ദേവാംഗനേ
നീയെന്നുമെൻ ആത്മാവിലെ രാഗമായി
നിനക്കായി എന്റെ ജന്മം നേദിച്ചു ഞാൻ
മറക്കാതെ എന്നുമെന്നും പൂജിച്ചു ഞാൻ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
ninakkayi ente janmam nedichu(bangles malayalam movie)