പെണ്‍പൂവേ കുണുങ്ങി കുറുമ്പണ

പെണ്‍പൂവേ കുണുങ്ങി കുറുമ്പണ തേൻപൂവേ
ഇണങ്ങി ഉണരണ പൊൻപൂവേ
എന്നുയിരിന്നുയരണമഴകേ
ആണ്‍പൂവേ മിനുങ്ങി തിളങ്ങണ വെണ്‍പൂവേ
കിലുങ്ങി തിളങ്ങണ എൻപൂവേ
നീ കനവിൻ കനവായി അരികെ
നിറങ്ങേളേഴും പകരാം
ലാല്ലല്ല .. നറുനിലാവായി തഴുകാം ലാല്ലല്ല
എന്നുമെന്നും നിനക്കായി നിറവായി നിറയാം
(പെണ്‍പൂവേ കുണുങ്ങി)

പുലർനിലാവിൽ വീഥിയിൽ
മെല്ലെമെല്ലെയലിഞ്ഞുവോ
നീയും ഞാനും നിയതിലതീരവും (2)
പ്രണയക്കുളിരിൽ നിറയും നിമിഷം
അലിയാം നാം മാത്രമായി
പുളകച്ചിറകിൽ തഴുകി തഴുകി
തുടരാം ഈ യാത്രകൾ
നാമിരുവരും ഒരുമനം ..
(പെണ്‍പൂവേ കുണുങ്ങി)

മഞ്ഞുമാസപ്പുലരിയിൽ
നമ്മളൊന്നായി ചേർന്നപ്പോൾ
എന്നും നീയെൻ സ്വന്തമായ്ത്തീരുമോ
അധരം നുകരും മധുരം നുകരാൻ ചിമ്മി പോരുമോ
ഹൃദയം നുണയും പ്രണയം പകരാൻ
ജന്മം തികയുമോ
നിൻ മൊഴികളെ മധുകണം

ആണ്‍പൂവേ മിനുങ്ങി തിളങ്ങണ വെണ്‍പൂവേ
കിലുങ്ങി തിളങ്ങണ എൻപൂവേ
നീ കനവിൻ കനവായി അരികെ
പെണ്‍പൂവേ കുണുങ്ങി കുറുമ്പണ തേൻപൂവേ
ഇണങ്ങി ഉണരണ പൊൻപൂവേ
എന്നുയിരിന്നുയരണമഴകേ
നിറങ്ങേളേഴും പകരാം
ലാല്ലാലാല്ല .. നറുനിലാവായി തഴുകാം ലാല്ലാലാല്ല
എന്നുമെന്നും നിനക്കായി നിറവായി നിറയാം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Penpoove kunungi kurumpana (bangles malayalam movie)