ഹേയ് വെണ്ണിലാ പൂംപീലിനീട്ടി

ഹേയി രേരെ ..ഹേയി രേരെ
ഹേയ് വെണ്ണിലാ പൂംപീലിനീട്ടി
എൻ നെഞ്ചിനെ നീ തൊട്ടനേരം
പറന്നേറി ഞാനേതോ
ചിരിതുമ്പിയായി
ഹേയ്  വെണ്ണിലാ വെണ്ണിലാ ..വെണ്ണിലാ
പൂംപീലിനീട്ടി ..പീലിനീട്ടി
എൻ നെഞ്ചിനെ ..നെഞ്ചിനെ .
നീ തൊട്ടനേരം ..നേരം
വെണ്ണിലാ ..വെണ്ണിലാ ..ഹോ

എവിടെയോ കതിരിടും അഴക്‌ ഞാൻ കണ്ടു
ഇരവുകൾ പകലുപോൽ തെളിമകൾ തന്നു
കൈവീശി ഓളം പോകുമ്പോൾ
തീരങ്ങൾ മൂളി പാടുന്നു ..
അകലുന്നതും.. .അകലുന്നതും
പിരിയുന്നതും ..പിരിയുന്നതും
ഒരു വേളയിൽ തിരികെ വരാം
ഹേയ് വെണ്ണിലാ പൂംപീലിനീട്ടി
എൻ നെഞ്ചിനെ നീ തൊട്ടനേരം

പിറകിലെ നിമിഷമോ മറവിയിൽ മാഞ്ഞു
പുതുമതൻ മധുവുമായി പുലരികൾ വന്നു
മൗനത്തിൻ ചന്തം കണ്ടു ഞാൻ
സ്നേഹത്തിൻ രാഗം കേട്ടു ഞാൻ
പ്രണയങ്ങളോ.. പ്രണയങ്ങളോ
വഴിയാത്രകൾ ..വഴിയാത്രകൾ
ഓ വിരഹം വരും.. വിരഹം വരും
വഴിയമ്പലം ..

ഹേയ് വെണ്ണിലാ വെണ്ണിലാ ..വെണ്ണിലാ
പൂംപീലിനീട്ടി ..പീലിനീട്ടി
എൻ നെഞ്ചിനെ ..നെഞ്ചിനെ .
നീ തൊട്ടനേരം ..
പറന്നേറി ഞാനേതോ
ചിരിതുമ്പിയായി
യിയൂൂ ....ഊ
ഹേയ്‌ വെണ്ണിലാ വെണ്ണിലാ ..വെണ്ണിലാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Hey vennila poompeeli