മഴയേ തൂമഴയെ

ഹേ ..
മഴയേ തൂമഴയെ
വാനം തൂവുന്ന പൂങ്കുളിരേ 
വാനം തൂവുന്ന പൂങ്കുളിരേ
കണ്ടുവോ എന്റെ കാതലിയെ
നിറയെ കണ്‍ നിറയെ
പെയ്തിറങ്ങുന്നോരോർമ്മയിലെ..
പെയ്തിറങ്ങുന്നോരോർമ്മയിലെ..
പീലി നീർത്തിയ കാതലിയെ
ലാ.. ലെ.. ഹേയ് ഹേയ് ഹേയ് ഹേയ്
ഹോ ഹോ ഹോ

നീയറിഞ്ഞോ നീയറിഞ്ഞോ
നീയെന്റെതാണെന്ന് നീയറിഞ്ഞോ (2)
മഴക്കാലം എനിക്കായി
മയിൽച്ചേലുളള പെണ്ണേ നിന്നെത്തന്നെ
മിഴി നോക്കി മനമാകെ..
കതിരാടുന്ന സ്നേഹം ഞാനറിഞ്ഞേ
പറയാനും വയ്യ പിരിയാനും വയ്യ
പലനാളും ഉറങ്ങാൻ കഴിഞ്ഞീലാ 

മഴയേ തൂമഴയെ
വാനം തൂവുന്ന പൂങ്കുളിരേ 
വാനം തൂവുന്ന പൂങ്കുളിരേ
കണ്ടുവോ എന്റെ കാതലിയെ

ധീരനാ ധർനാ ധീരനാ രീരനാ
ധീരനാന ധീരധീരനാരു രീധ
ധീരനാര് രീരീ രീ നാര്ധീനാ

നീ വിരിഞ്ഞോ വിരിഞ്ഞോ
ഞാനോർക്കാതെതെന്നുള്ളിൽ നീ വിരിഞ്ഞോ 
മലർ മാസം അറിയാതെ
മലരായിരം എന്നിൽ പൂത്തിരുന്നേ
മലർതോറും കണിയായി ..
ഞാൻ കണ്ടത് നിന്നെ ആയിരുന്നേ 
കഥയാണോ അല്ല കനവാണോ അല്ല
ഒരുനാളും മറക്കാൻ കഴിഞ്ഞീലാ

മഴയേ തൂമഴയെ
നിന്റെ മുത്തിളം തുള്ളികളിൽ
കണ്ടു ഞാനെന്റെ കാതലനെ
കാത്തിരുന്നതാണിന്നുവരെ 

Se4b20dDznk