മഞ്ഞുപോലെ വന്നെന്നില്‍
മഞ്ഞുപോലെ വന്നെന്നില്‍ പെയ്തിറങ്ങി നീ മെല്ലെ
ഉള്ളിലിമ്പമായ് തേന്‍തുള്ളികള്‍
ഏഴുവർണ്ണമായ് നിന്നില്‍ ഞാനലിഞ്ഞൊരീ നേരം
നാണിച്ചു മുകിൽ മാലകൾ (2 )
ഡാഫോഡിൽസ് പൂക്കും എന്‍ നെഞ്ചില്‍
കൊഞ്ചി നിന്‍ പാദസരം
പാടാത്ത പാട്ടായ നിന്നെ
പാടുന്നതാണെന്‍ ഹരം ഹോ
മഞ്ഞുപോലെവന്നെന്നില്‍ പെയ്തിറങ്ങി നീ മെല്ലെ
ഉള്ളിലിമ്പമായി തേന്‍തുള്ളികള്‍
ഏഴുവർണ്ണമായി നിന്നില്‍ ഞാനലിഞ്ഞൊരീ നേരം
നാണിച്ചു മുകിൽ മാലകൾ
കിളിക്കൊഞ്ചൽ താളമായി
കിളിപ്പാട്ടിന്‍ ഈണമായി
മൌനങ്ങള്‍ വാചാലമായി
കൊതിച്ചില്ലേ മൂകമായി
തനിച്ചെന്നും മോഹമേ
നാമൊന്നായ് ചേര്‍ന്നീടുവാന്‍
തനിച്ചല്ല നാമെന്നും ഇണപ്രാവുകള്‍
നമുക്കല്ലേ തേന്മാവിന്‍ മണിച്ചില്ലകള്‍
സൊ റ്റെൽ മി എഗൈൻ
മൈ സൺ ഷൈൻ ഇൻ വെയ്ൻ
നമുക്കൊന്നായി പകുത്തീടാം
മധുരിമയുടെ കലവറകള്‍
(മഞ്ഞുപോലെ വന്നെന്നില്‍)
വിരിഞ്ഞീടും പൂവിലെ പിറന്നീടും തേനിനെ
വീഞ്ഞെന്നപോൽ നീട്ടുമോ
മഴവില്ലിന്‍ വർണ്ണമായി സിന്ദൂര ശോഭയായി
എന്‍ സ്നേഹം നീ വാങ്ങുമോ
വെഞ്ചാമരം വീശും പൂന്തെന്നലോ
നീലോല്പലം പൂക്കും നിന്‍ മേനിയോ
സൊ റ്റെൽ മി എഗൈൻ
മൈ സൺ ഷൈൻ ഇൻ വെയ്ൻ
നമുക്കൊന്നായ് ഉരുമ്മീടാം
മധുരിമയുടെ കലവറകള്‍
(മഞ്ഞുപോലെ വന്നെന്നില്‍)