പാരിജാതപ്പൂക്കള്‍ പുഞ്ചിരി തൂകി
പാരിജാതപ്പൂക്കള്‍ പുഞ്ചിരി തൂകി
പാലാഴിക്കടല് പോലും ഋതുമതിയായി (2)
പഞ്ചമിച്ചന്ദ്രനെ ശൃംഗാര രാഗത്തില്‍
പനിമതി പുല്‍കുവാന്‍ മനസ്സും തുറന്നുവോ
പാരിജാതപ്പൂക്കള്‍ പുഞ്ചിരി തൂകി
പാലാഴിക്കടല് പോലും ഋതുമതിയായി
തഴുകിയുണർത്തും ഞാന്‍ അഴകേ നിന്നുടല്‍
വസന്തം നിറയുമാ ചഷകം നുകരുവാന്‍ (2 )
മരതക മണിയറയൊന്നൊരുക്കി ആ ആ
പ്രേമശില്പമേ നീ അണഞ്ഞു ആ ആ
മരതക മണിയറയൊന്നൊരുക്കി
പ്രേമശില്പമേ നീ അണഞ്ഞതു
മോഹശില്പിയായി ഞാന്‍ അലിഞ്ഞു
ജീവന്റെ നിര്‍വൃതിയില്‍ വിടര്‍ന്നു
പാരിജാതപ്പൂക്കള്‍ പുഞ്ചിരി തൂകി
പാലാഴിക്കടലു പോലും ഋതുമതിയായി
കാട്ടുപൂഞ്ചോലയില്‍ നീരാടി നീ നില്‍ക്കവേ
വിണ്ണിലെ ദേവനും നിന്നെ മോഹിച്ചുവോ (2 )
അലകള്‍ നിന്‍ മാറില്‍ നൃത്തം വെയ്ക്കവേ
ആ ആ
പുടവയായി നദി നിന്നെ മൂടിയോ
ആ ആ
അലകള്‍ നിന്‍ മാറില്‍ നൃത്തം വെയ്ക്കവേ
പുടവയായ് നദി നിന്നെ മൂടിയോ
ആദിതാളങ്ങളില്‍ ലയനമോഹമായി
ഇന്ദ്രിയങ്ങളില്‍ നാം പടരുമ്പോള്‍
പാരിജാതപ്പൂക്കള്‍ പുഞ്ചിരി തൂകി
പാലാഴിക്കടലു പോലും ഋതുമതിയായി
പാരിജാതപ്പൂക്കള്‍ പുഞ്ചിരി തൂകി
പാലാഴിക്കടല് പോലും ഋതുമതിയായി
പഞ്ചമിച്ചന്ദ്രനെ ശൃംഗാര രാഗത്തില്‍
പനിമതി പുല്‍കുവാന്‍ മനസ്സും തുറന്നുവോ