മിഴിയിതളില്‍ കനവായി
മിഴിയിതളില്‍ കനവായി നീ വന്നാലെന്നോര്‍ക്കെ
പകലൊഴിയാതിപ്പോഴെന്നുള്ളം തുള്ളുന്നു
നേരില്‍ നിന്നെ കാണാന്‍
തെളിനേരം പുലരാന്‍ മോഹം
കണ്ണില്‍ക്കണ്ണില്‍ കാണാന്‍ എന്നുള്ളില്‍ തീരാദാഹം
ഒരു പോലെ എന്‍ ഇരവും പകലും തിരയായി
ഒരു പോലെ എന്‍ അകവും പുറവും കടലായി
മിഴിയിതളില്‍ കനവായി നീ വന്നാലെന്നോര്‍ക്കെ
പകലൊഴിയാതിപ്പോഴെന്നുള്ളം തുള്ളുന്നു
ആ ആ ആ
കതകെല്ലാം ചാരും നേരം
അങ്ങാണോ നീ ഇങ്ങാണോ നീ
തിരയുന്നു ഞാന്‍ തനിയെ
നിഴലേതോ നീങ്ങും നേരം
വന്നൂ നീയെന്‍ പിന്നില്‍ മൂകം
പിടയുന്നു ഞാന്‍ വെറുതേ
ഭാവനാ ലീലയില്‍ മാലിനീ തീരമായി
മാറുമീ മൺവഴി നീ വരും വേളയില്‍
ആലോലമാടുമെൻ ആത്മവനി
മിഴിയിതളില്‍ കനവായി നീ വന്നാലെന്നോര്‍ക്കെ
പകലൊഴിയാതിപ്പോഴെന്നുള്ളം തുള്ളുന്നു
ഇരുകണ്ണും മൂടുന്നേരം
ഉള്ളില്‍ നിന്നോ മുന്നില്‍ നിന്നോ
വിടരുന്നു നീ മലരായി
പുണരാനായി നീളും കൈയില്‍
തേന്‍മുള്ളാണോ പൂന്തേനാണോ
കരുതുന്നു നീ തരുവാന്‍
മാലതീ മുല്ലകള്‍ പൂക്കുമീ സൗരഭം
ആരു നീ ആരു നീ എന്നൊരേ തേടലോ
ആളുന്നിതാ എന്റെ ശ്വാസഗതി
മിഴിയിതളില്‍ കനവായി നീ വന്നാലെന്നോര്‍ക്കെ
പകലൊഴിയാതിപ്പോഴെന്നുള്ളം തുള്ളുന്നു
നേരില്‍ നിന്നെ കാണാന്‍
തെളിനേരം പുലരാന്‍ മോഹം
കണ്ണില്‍ക്കണ്ണില്‍ കാണാന്‍ എന്നുള്ളില്‍ തീരാ ദാഹം
ഒരു പോലെ എന്‍ ഇരവും പകലും തിരയായി
ഒരു പോലെ എന്‍ അകവും പുറവും കടലായി
മിഴിയിതളില്‍ കനവായ് നീ വന്നാലെന്നോര്‍ക്കെ
പകലൊഴിയാതിപ്പോഴെന്നുള്ളം തുള്ളുന്നു