ജന്മാന്തരങ്ങളിൽ നീ

നന നാ നന നാ
നന നാ നന നാ
ജന്മാന്തരങ്ങളിൽ നീ
എൻ മന്ത്രവീണയിൽ
വിരിയും നിലാവിന്റെ രാഗം ആ
ഹൃദയതന്തുക്കളിൽ ഋതുഭരിത താളങ്ങളായി 
അതിദൂര ദേശാന്തരം അകലേ അകലേ
ജന്മാന്തരങ്ങളിൽ നീ
എൻ മന്ത്രവീണയിൽ ആ

മിഴിനീരിലാരോ നനയാതെ പാടി
പിരിയാതെ നാം പോന്നൊരീ വീഥിയിൽ
വഴികളില്ലാത്ത മണലിടങ്ങളിൽ
തിരകൾ കോൾകൊണ്ട പ്രണയമാരിയിൽ
നീ വഴിയായി തുണയായി ആ
ജന്മാന്തരങ്ങളിൽ നീ
എൻ മന്ത്രവീണയിൽ ആ
ആ ...യേആ ... രരാ

ഇനിയും വരുംനാൾ കഥയാണു കാലം
ഒരു രാത്രിയിൽ കൈവിടും നോവുകൾ
നിണമൊടുങ്ങാത്ത ഫലി നിലങ്ങളിൽ
ഉയിരു കത്തുന്ന പ്രണയവേനലിൽ
നീ തിരയായി പ്രഭയായി ആ

ജന്മാന്തരങ്ങളിൽ നീ
ഈ മന്ത്രവീണയിൽ
വിരിയും നിലാവിന്റെ രാഗം ആ
ഹൃദയതന്തുക്കളിൽ ഋതുഭരിത താളങ്ങളായി 
അതിദൂര ദേശാന്തരം
അകലേ അകലേ
ജന്മാന്തരങ്ങളിൽ നീ
എൻ മന്ത്രവീണയിൽ ആ

bw3725Bx6Wo