പിടയുക ഉണരുക

ഓഹോഹോ 
പിടയുക ഉണരുക ഒറിയനാടേ
അറിയുക കരയുക ഹൃദയനാടേ
ആത്മാവിൻ പെരുവിരൽ‌ തുമ്പാലൊന്നു ചാർത്തു നീ
മായാ രണകുങ്കുമം ഓ ഓ
പുരിയിലെ നാഥാ പുരയകം പുകയുമ്പോൾ
വരമഴ താണ്ഡവ ചുവടുണർത്തൂ
ഗഗരി ഗരിനിസ ഗരിമപ ഗരിനിസ
രിമപനിധമപ നിനി സരിനിധമപ
പനിസരീ രീ രീ ഗമധനിസാ
പനിസരീ നിധമപ നിധനിസാ

കലിംഗ കാമശിലയിൽ
ഉടഞ്ഞ പെണ്മഴ മണികൾ
പതിയെ വന്നിങ്ങുയർന്നുവോ
പ്രണയമേഘമായി  പെയ്യുവാൻ
നിണമുതിർന്ന കവിതയായി 
ചടുലമാം ഒറിയ തൻ
മനമതിൽ എഴുതുവാൻ
പകരുമോ നീയൊരു പകരാക്ഷരം
നാ ആ ആ രേ രേ ആ ആ

ഏതോ രാവിൻ കൂടഴിയിൽ
തേങ്ങും മണ്ണിൻ മലർക്കിളി തൻ
തൂവൽ ചിറകൊന്നു വീശീടുവാനായി 
നേരൂ നീ ആകാശം
നേരിനവകാശം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
pidayuka unaruka

Additional Info

Year: 
2013

അനുബന്ധവർത്തമാനം