പറയുമോ മലരിതളേ

പറയുമോ മലരിതളേ നനവാർന്ന മാനസം
പകരുമീ മധുരനൊമ്പരം
നിലാവോ മഴയോ
വിജനമാം വഴികളിൽ വിരഹിയാണു ഞാൻ
അരികിൽ നീ വിലോലയായി
ഇതാ....
പറയുമോ മലരിതളേ
നനവാർന്ന മാനസം
ആ ആ ആ

പാതിരാ മുല്ലകൾ ദൂരെയായി പൂത്തുലഞ്ഞു
നീ വരും വെൺപാതയിൽ
താരും തളിരും നിരയായി 
നിറനിലാ താലം നിറയുമീ പ്രണയം
സ്നേഹിതേ ചൂടാമോ ഏകയായി 
പറയുമോ മലരിതളേ നനവാർന്ന മാനസം
പകരുമീ മധുര നൊമ്പരം
നിലാവോ മഴയോ

താരകാ മാധവം ജീവനിൽ പെയ്തു തോർന്നു
പൂവിടും വിൺചന്ദനം
നീളേ നീളേ തണലായി 
ഉദയനീലാംബരം ഉണരുമീ ഹൃദയം
ആതിരേ പാടാമോ മൗനമായി

പറയുമോ മലരിതളേ നനവാർന്ന മാനസം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
parayumo malarithale

Additional Info

Year: 
2013

അനുബന്ധവർത്തമാനം