പറയൂ ഞാനൊരു

പറയൂ ഞാനൊരു സുന്ദരിയെന്ന് 
പറയൂ ഞാനൊരു സുന്ദരിയെന്ന്
പറയൂ എന്നോടിഷ്ടം എന്ന്
പറയൂ ഞാനൊരു സുന്ദരിയെന്ന്
പറയൂ എന്നോടിഷ്ടം എന്ന്
കിന്നാരം ചൊല്ലണ പോലെ
മന്ദാരം പൂത്തതു പോലെ
മൈലാഞ്ചിയണിഞ്ഞതുപോലെ
പൂങ്കാറ്റിന്‍ മൂളലുപോലെ
ഒളികണ്ണാല്‍ ഒരു നോട്ടം
കതിരോനെ കടഞ്ഞെടുത്ത് 
ചിരാതിലേറ്റി കെടാതെ കാത്തേനേ
ഞാന്‍ കിനാവിനോടൊരു കടം പറഞ്ഞേനേ
പറയൂ ഞാനൊരു സുന്ദരിയെന്ന്
പറയൂ എന്നോടിഷ്ടം എന്ന്

ആ ആ ആ
ആ ആ ആ
പറയാം നീയൊരു സുന്ദരിയെന്ന്
പറയാം നിന്നോടിഷ്ടം എന്ന്
കണ്ണിമകളില്‍ ഉന്മാദവുമായി 
കാല്‍‌ത്തളകളില്‍ ആവേശവുമായി 
കാതോരം ചൊല്ലിയ ശീലിന് 
കതിരോലച്ചുവടും വെച്ച്‌ 
കടമിഴിയില്‍ കനലാട്ടം
മഴവില്ലിനെ വളച്ചെടുത്ത് 
പൂത്തിരിവെട്ടം കണ്ണിലണിഞ്ഞോളേ
നിറഞ്ഞു തൂകാന്‍ തുളുമ്പി നില്പോളേ
പറയൂ ഞാനൊരു സുന്ദരിയെന്ന്
പറയൂ എന്നോടിഷ്ടം എന്ന്

പറയൂ ഞാനൊരു സുന്ദരിയെന്ന്
പറയാം നീയൊരു സുന്ദരിയെന്ന്
പറയൂ എന്നോടിഷ്ടം എന്ന്
പറയാം നിന്നോടിഷ്ടം എന്ന്
കൊഞ്ചാതെ കൊഞ്ചണതല്ലേ
കാണാതെ കാണണതല്ലേ
വാതോരാ പാട്ടുകള്‍ പാടി
അകതാരില്‍ കുളിരണതല്ലേ
കനവില്‍ നീ വരുമെങ്കില്‍
പൂവിതളില്‍ കുറിച്ചു വെചച്ച് 
കാത്തിരുപ്പിനു കൂട്ടിരുന്നേനേ
ഞാന്‍ വിലാസനൃത്തമിതാടിത്തീര്‍ന്നേനേ
വിലാസനൃത്തമിതാടിത്തീര്‍ന്നേനേ
വിലാസനൃത്തമിതാടിത്തീര്‍ന്നേനേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
parayoo njanoru

Additional Info

Year: 
2013

അനുബന്ധവർത്തമാനം