പറയുമോ കാതില്‍ ഇന്നു നീ

ഉം..ഒഹൊഹോഹോ .ആഹാ.
അഹഹാ 
പറയുമോ കാതില്‍ ഇന്നു നീ
എന്നെ ഇഷ്ടമോ ഒന്നു ചൊല്ലു നീ
പരിഭവം കാട്ടി ഇന്നു ഞാന്‍
തൊട്ടു നില്‍ക്കവേ തെല്ലു നീങ്ങിയോ
എന്റെ ജന്മവും നിന്റെതല്ലയോ
സ്നേഹമർമ്മരം ഇന്നു കേട്ടുവോ
ഒന്നു തൊട്ടനേരം എന്തിനിത്ര മൗനനൊമ്പരം

പറയുമോ കാതില്‍ ഇന്നു നീ
എന്നെ ഇഷ്ടമോ ഒന്നു ചൊല്ലു നീ
പരിഭവം കാട്ടി ഇന്നു ഞാന്‍
തൊട്ടു നില്‍ക്കവേ തെല്ലു നീങ്ങിയോ

മേഘമോ മഞ്ഞു കാലമോ
പൂവിനാദ്യം നീര്‍ത്തുള്ളി നീട്ടിനിന്നതും
ഓമലേ നിന്റെ മോഹമോ
എന്നിലാദ്യം പൂത്തുമ്പിയായി വന്നതും
ദൂരെയായി വർ‌ണ്ണത്താഴ്വര
ചാരെയായി  എങ്ങും പൂമഴ
എന്റെ രാത്തുമ്പി നീട്ടുന്ന തേന്‍കണം
തേടിതേടി വന്നണഞ്ഞ തെന്നലാണ്  നീ
(പറയുമോ കാതില്‍)

പാടിടും കുഞ്ഞു മൈനകള്‍
ഈണമോടെ കാറ്റിന്റെ കൂടെ വന്നുവോ
ചേലെഴും നിന്റെ കണ്ണിലെ
സ്വപ്നമാരും കാണാതെ നുള്ളി നീങ്ങിയോ
ആദ്യമായി  കണ്ട നേരവും
ആര്‍ദ്രമായി  ചൊന്ന കാര്യവും
നെഞ്ചിലാനന്ദ സംഗീതമാകവേ
ഉള്ളിലുള്ള സ്നേഹമിന്നു പങ്കുവെച്ചിടാം
(പറയുമോ കാതില്‍)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
parayumo inne kathil nee