നൊമ്പരക്കൂടിന്‍ അഴികളില്‍
നൊമ്പരക്കൂടിന്‍ അഴികളില്‍ കുഞ്ഞിളം
പൈങ്കിളി കണ്ണുനീര്‍ മിന്നി
ചെമ്പരത്തിപ്പൂനിറത്തില്‍ നിണത്തില്‍
പൊന്നച്ചന്റെ ഓര്‍മ്മകൾ ചിന്നി
നെഞ്ചേറ്റി താരാട്ടി സ്നേഹം കുറുക്കിയെന്‍
മുത്തേ എന്നോതിയ കാലം
നിന്നെ തലോടിയോ മൂകം
കുഞ്ഞുമനസ്സില്‍ ഉരുണ്ടുകൂടും മുകില്‍
മിന്നലോടെ പെയ്തു ഘോരം (2)
ഇല്ല പിരിയില്ല അച്ഛന്‍ നിറഞ്ഞു നിന്‍
കണ്ണീരില്‍ സാന്ത്വനമായി
ഈ ഇലപോല്‍ വാടിത്തളര്‍ന്നു നീ വീഴുമ്പോള്‍
വീശി തലോടുന്നു കാറ്റായി
വീശി തലോടുന്നു കാറ്റായി
പുസ്തകത്താളില്‍ നിറഞ്ഞിതാ പുല്‍കുന്നു
അക്ഷരമായി നിന്റെ നാവില്‍ (2)
വാത്സല്യം തൂകി അറിവിന്റെ പൈമ്പാല്‍
നീട്ടും നിന്‍ ഗുരുനാഥനായി
യാത്രയില്‍ കണ്ണില്‍ വെളിച്ചം പകര്‍ന്നിടും
ഓമലേ പൊന്‍സൂര്യനായി
ഓമലേ പൊന്‍സൂര്യനായി
നൊമ്പരക്കൂടിന്‍ അഴികളില്‍ കുഞ്ഞിളം
പൈങ്കിളി കണ്ണുനീര്‍ മിന്നി
ചെമ്പരത്തിപ്പൂ നിറത്തില്‍ നിണത്തില്‍
പൊന്നച്ചന്റെ ഓര്‍മ്മകൾ ചിന്നി
നെഞ്ചേറ്റി താരാട്ടി സ്നേഹം കുറുക്കിയെന്‍
മുത്തേ എന്നോതിയ കാലം
നിന്നെ തലോടിയോ മൂകം
മുത്തേ എന്നോതിയ കാലം
നിന്നെ തലോടിയോ മൂകം