മിഴിയാലെ ചൊല്ലി ഞാന്‍

മിഴിയാലെ ചൊല്ലി  ഞാന്‍ 
ഒരു സമ്മതം
വിരലാലെ നുള്ളി  നീ നിറകുങ്കുമം
ഇളമഞ്ഞിലാകെ മുങ്ങി
നനവാര്‍ന്നു നില്‍ക്കും രാത്രി
പനിനീർ‌ നിലാവാല്‍ നമ്മെ
തഴുകുന്നിതാ ഉഹും ..
മിഴിയാലെ ചൊല്ലി  ഞാന്‍ ഒരു സമ്മതം
വിരലാലെ നുള്ളി നീ നിറകുങ്കുമം

ഇടകലരും ഇതളിതളായി
പ്രണയമഴ പൊഴിയുകയായി
ശലഭങ്ങളും നനയുന്നിതാ
വെറുതെയൊരു കുസൃതിയുമായി
മൊഴിയിലൊരു കവിതയുമായി
മഴനൂലിനാല്‍ കുളിരുന്നു നീ
ചിറകിലെന്‍ മാടപ്രാവേ
കരുതുമോ പൊന്നില്‍ തീര്‍ക്കും
പ്രിയനേകിടാനായി മാത്രം
അണിമോതിരം ഓഹോ ഹോ
മിഴിയാലെ ചൊല്ലി  ഞാന്‍ ഒരു സമ്മതം
വിരലാലെ നുള്ളി  നീ നിറകുങ്കുമം

നിഴല്‍പടരും ഇരുകവിള്‍ നോക്കി
നഖമെഴുതും ഒരുവരി കാവ്യം
ഇളമാറിലും തെളിയുന്നിതാ
തൊടുകുറിയിൽ ഒരു വര മാഞ്ഞു
പുണരുവതിനൊരു ഞൊടി ചാഞ്ഞു
മഴമുല്ലയും മിഴി മൂടിയോ
നെറുകയില്‍ ഞാനിന്നേകാം
ഇളമുളം തേനാല്‍ തീര്‍ക്കും
ഇനി ഓർത്തിടാനായി  മാത്രം
ഒരു ചുംബനം അഹാ

മിഴിയാലെ ചൊല്ലി  ഞാന്‍ 
ഒരു സമ്മതം
വിരലാലെ നുള്ളി  നീ നിറകുങ്കുമം
ഇളമഞ്ഞിലാകെ മുങ്ങി
നനവാര്‍ന്നു നില്‍ക്കും രാത്രി
പനിനീർ‌ നിലാവാല്‍ നമ്മെ
തഴുകുന്നിതാ ആഹാഹ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
10
Average: 10 (1 vote)
mizhiyale cholli njan