രാരാട്ടീ രാരാട്ടീ

രാരാട്ടീ രാരാട്ടീ
കണ്ണുകൊണ്ട് തേനൂട്ടീ തേനൂട്ടി
രാഗം പാടി പാലൂട്ടി
ആബിദാ മണിക്കുട്ടി
രാഗം പാടി പാലൂട്ടി
ആബിദാ മണിക്കുട്ടി
പലവഴിയേ നടനടന്ന് തിരഞ്ഞുതിരഞ്ഞ്
നിറഞ്ഞുവിരിഞ്ഞ് മണിമാരനേ...
രാരാട്ടീ രാരാട്ടീ
കണ്ണുകൊണ്ട് തേനൂട്ടീ തേനൂട്ടി

പൊന്നുമ്മാ പോറ്റാതെ ഉപ്പാപ്പ പോറ്റിയ
ലങ്കുന്ന മാറ്റുള്ള പൊന്ന്വോണ്ട് ചാലിച്ച
ആരംഭക്കുട്ടി
അവളൊരു പേരമണിക്കുട്ടി
മയിൽ കൊണ്ടു കലങ്ങിയ കണ്ണിന്റെ ചെപ്പില്
മാരനെക്കെട്ടിയ മണിക്കുട്ടി
രാരാട്ടീ രാരാട്ടീ
കണ്ണുകൊണ്ട് തേനൂട്ടീ തേനൂട്ടി
രാഗം പാടി പാലൂട്ടി
ആബിദാ മണിക്കുട്ടി
രാരാട്ടീ രാരാട്ടീ
കണ്ണുകൊണ്ട് തേനൂട്ടീ തേനൂട്ടി

മാണിക്യത്തേനുള്ള മംഗല്യജോറുള്ള
മാണിക്യത്തേനുള്ള മംഗല്യജോറുള്ള
അരുമപ്പൂവാണ് അവളൊരു
കനകക്കനവാണ് ഖൽബില്
നിറയെത്തേനാണ് റബ്ബിൻ
പൊരുളിൻ പൊരുളാണ്
പുതുമഴമണംകൊണ്ട് മനം കോരിത്തരിക്കുമ്പോൾ
മാരന്റെ നെഞ്ചിലെ മദനപ്പൂവാണ്
അവളൊരു മദനപ്പൂവാണ്
രാരാട്ടീ രാരാട്ടീ
കണ്ണുകൊണ്ട് തേനൂട്ടീ തേനൂട്ടി
രാഗം പാടി പാലൂട്ടി
ആബിദാ മണിക്കുട്ടി
പലവഴിയേ നടനടന്ന് തിരഞ്ഞുതിരഞ്ഞ്
നിറഞ്ഞുവിരിഞ്ഞ് മണിമാരനേ...
രാരാട്ടീ രാരാട്ടീ
കണ്ണുകൊണ്ട് തേനൂട്ടീ തേനൂട്ടി
രാഗം പാടി പാലൂട്ടി
ആബിദാ മണിക്കുട്ടി
രാരാട്ടീ രാരാട്ടീ
കണ്ണുകൊണ്ട് തേനൂട്ടീ തേനൂട്ടി

Eettillam | Raraatti Raraatti song