ഇഹത്തിനും പരത്തിനും

ഇഹത്തിനും പരത്തിനും പൊരുളാന മുത്തേ
ഇഹത്തിനും പരത്തിനും പൊരുളാന മുത്തേ
മുത്തെ മണിമുത്തേ മുത്തേ മനസ്സു നിറച്ചും നിനക്കു സലാം

രൂഹെന്നെ വിടും മുൻപെ ഇലാഹീ നിൻ മഹിമകളെ
രൂഹെന്നെ വിടും മുൻപെ ഇലാഹീ നിൻ മഹിമകളെ
ഖൽബിലെ അരമനമുട്ടിന്നൊപ്പം അകക്കണ്ണിനു കാട്ടണമേ

ദുനിയാവൊരു കളിയരങ്ങ്
ഈ കളിയരങ്ങത്തെ കളിപ്പാട്ടങ്ങൾ
ദുനിയാവൊരു കളിയരങ്ങ്
ഈ കളിയരങ്ങത്തെ കളിപ്പാട്ടങ്ങൾ
പിടയുന്നു വലയുന്നു വിരളുന്നു വരളുന്നു
മുത്തേ നിൻ ചരടുവലിയ്ക്കൊപ്പം
ഇടറുന്നു വഴുതുന്നു തളരുന്നു തകരുന്നു
മുത്തേ നിൻ ചരടുവലിയ്ക്കൊപ്പം
മുത്തെ മുത്തേ മുത്തേ മനസ്സു നിറച്ചും നിനക്കു സലാം
മുത്തെ മുത്തേ മുത്തേ മനസ്സു നിറച്ചും നിനക്കു സലാം

ഇഹത്തിനും പരത്തിനും പൊരുളാന മുത്തേ
മുത്തെ മണിമുത്തേ മുത്തേ മനസ്സു നിറച്ചും നിനക്കു സലാം

ഒരു തോളിൽ നന്മ കുറിയ്ക്കാൻ
മറുതോളിൽ തിന്മ കുറിയ്ക്കാൻ ഇരുമലക്ക്....

മുത്തേ…മുത്തേ നിൻ കളിയരങ്ങത്ത്
വെളിച്ചത്തെ വെറുക്കുന്ന സുവർക്കത്തെ വെറുക്കുന്ന
ഇബിലീസ്സിന്റെ വിളയാട്ടം
ഈ വിളയാട്ടിലെ പാവകൾ പാവങ്ങൾ
ഖബറിടമണയുമ്പോൾ കരുണയ്ക്കായിരക്കുന്നു
മുത്തേ നിൻ ചരടുവലിയ്ക്കൊപ്പം....
മുത്തെ മുത്തേ മുത്തേ മനസ്സു നിറച്ചും നിനക്കു സലാം
മുത്തെ മുത്തേ മുത്തേ മനസ്സു നിറച്ചും നിനക്കു സലാം

ഇഹത്തിനും പരത്തിനും പൊരുളാന മുത്തേ
മുത്തെ മണിമുത്തേ മുത്തേ മനസ്സു നിറച്ചും നിനക്കു സലാം
രൂഹെന്നെ വിടും മുൻപെ ഇലാഹീ നിൻ മഹിമകളെ
ഖൽബിലെ അരമനമുട്ടിന്നൊപ്പം അകക്കണ്ണിനു കാട്ടണമേ
മുത്തെ മണിമുത്തേ മുത്തേ മനസ്സു നിറച്ചും നിനക്കു സലാം
മുത്തെ മണിമുത്തേ മുത്തേ മനസ്സു നിറച്ചും നിനക്കു സലാം
മുത്തെ മണിമുത്തേ മുത്തേ മനസ്സു നിറച്ചും നിനക്കു സലാം...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ihathinum Parathinum

Additional Info

Year: 
1983

അനുബന്ധവർത്തമാനം