പുലരിത്തുടുപ്പിൽ

പുലരീ…
പുലരിത്തുടുപ്പിൽ ചിതറിവീഴും ചോരനിറം
ഈറ്റില്ലത്തറയിലെ നൊമ്പരമിഴുകും ചോരനിറം
അമ്മേ... ചിതറി വീഴും ചോരനിറം (പുലരിത്തുടുപ്പിൽ)

ആദിമാമല ആരാര മാമല മാമലഞ്ചെരുവിലെ മണ്ണ്
മണ്ണു ചുരത്തി മണ്ണിനെ മുത്തി നീ മുലയൂട്ടാത്ത ചുണ്ടുകൾ
മണ്ണു ചുരത്തി മണ്ണിനെ മുത്തി നീ മുലയൂട്ടാത്ത ചുണ്ടുകൾ
അമ്മേ... നീ മുലയൂട്ടാത്ത ചുണ്ടുകൾ... (പുലരിത്തുടുപ്പിൽ)

തളരുകയോ... അടി പതറുകയോ...
ഹൃദയമെരിപൊരി കൊടിയ കനലു ചിതറുമീ...
വിഷാദത്തിൽ... ഈ നീണ്ട പാതയിൽ... 
കാണുവതെല്ലാം ശൂന്യം...
നാവു വരണ്ട്... ആടിയുറഞ്ഞു...
വേനലിൽ ദാഹത്തീനാമ്പുകൾ...
അമ്മേ.... ചിതറി വീഴും ചോരനിറം....

Eettillam | Pularithuduppil song