ടാർസൺ ആന്റണി കമിങ്ങ് ബാക്ക് ടു സിനിമ

“ ടാർസൺ ആന്റണി വീണ്ടും സിനിമയിലേക്ക് പോകുന്നേ…. “
എടുപിടിയാണു പ്രകൃതമെന്നാലിവൻ
അടിമുടി സുന്ദരൻ ശാന്തശീലൻ
കണ്ടാൽ അഹങ്കാരം തോന്നുമെന്നാകിലും
ഉള്ളറിഞ്ഞോർക്കെല്ലാം പഞ്ചപാവം

ടാർസൺ ആന്റണി കമിങ്ങ് ബാക്ക് ടു സിനിമ (4)

ഒന്നു പറഞ്ഞാൽ അതു ചെയ്തേമടങ്ങൂ ചെയ്തേമടങ്ങൂ
രണ്ടിലിടഞ്ഞാൽ പണി തന്നേഅടങ്ങൂ (2)
ഫ്രണ്ടാടാ.. ഞാൻ ഫ്രണ്ട്സിനു വേണ്ടി മരിക്കുമെടാ
തണ്ടാടാ ഞാൻ തല്ലിനു മുന്നിലെടാ
ട്രന്റാടാ ഇത് ട്രന്റി കാഷ്വൽ വെയറാടാ
ട്രിമ്മാടാ ഞാൻ സിക്സ് പാക്കാടാ

സംഗതി സംഗതി ഹോട്ടാണേ
സിമ്പിൾ സിമ്പിൾ സ്മാർട്ടാണ്
എങ്ങിനെയെങ്കിലും ഹിറ്റായാൽ
പിന്നെ നീ നമ്പർ വണ്ണാണ്

ജാട വേണം… വേണ്ടാ.. വേണ്ടാ..
കാറു വേണം.. പോടാ പോടാ
കണ്ണു മൂടും ഗ്ലാസ്സുവേണം
താരമാകാൻ പോസു വേണ്ടാ
നീ ഞങ്ങടെ ഉള്ളിലെ കുഞ്ഞുകിനാവിനു
വെള്ളിവെളിച്ചം പകരാൻ വിടരുന്ന സ്റ്റാറാടാ

ടാർസൺ ആന്റണി കമിങ്ങ് ബാക്ക് ടു സിനിമ (4)

‘വാടാ… വാടാ.. പോടാ.. പോടാ.. )
എടുപിടിയാണുപ്രകൃതമെന്നാലിൻ
അടിമുടി സുന്ദരൻ ശാന്തശീലൻ
കണ്ടാൽ അഹങ്കാരം തോന്നുമെന്നാകിലും
ഉള്ളറിഞ്ഞോർക്കെല്ലാം പഞ്ചപാവം

എടെയെടയെടയെടാ .. തരികിടയിനി മതിയെടാ…
കൊച്ചീ നല്ല കൊച്ചി
അച്ചീ വേണ്ട മച്ചി
മത്തീ നല്ല മത്തി
കറിക്കത്തീ വേണ്ട മച്ചി
അഞ്ചുപത്തുവെളഞ്ഞ ഇനങ്ങൾ
വളഞ്ഞ മനങ്ങൾ
തെളിഞ്ഞനിറങ്ങൾ അണിഞ്ഞു ചമഞ്ഞു
നെരന്നുനെരന്നു നടന്നു വരണ
വരവു കണ്ടാൽ
നെഞ്ചിന്നുള്ളിൽ കെടന്നു പെടഞ്ഞു
കഥകൾ മെനഞ്ഞു കളികൾ പറഞ്ഞു
കരളുപിളർന്നു കൊരലെടുക്കും പൊന്നളിയാ

ജാട വേണം… വേണ്ടാ.. വേണ്ടാ..
കാറു വേണം.. പോടാ പോടാ
കണ്ണു മൂടും ഗ്ലാസ്സുവേണം
താരമാകാൻ പോസു വേണ്ടാ
നീ ഞങ്ങടെ ഉള്ളിലെ കുഞ്ഞുകിനാവിനു
വെള്ളിവെളിച്ചം പകരാൻ വിടരുന്ന സ്റ്റാറാടാ

ടാർസൺ ആന്റണി കമിങ്ങ് ബാക്ക് ടു സിനിമ (4)

എടുപിടിയാണുപ്രകൃതമെന്നാലിവൻ
അടിമുടി സുന്ദരൻ ശാന്തശീലൻ
കണ്ടാൽ അഹങ്കാരം തോന്നുമെന്നാകിലും
ഉള്ളറിഞ്ഞോർക്കെല്ലാം പഞ്ചപാവം

ടാർസൺ ആന്റണി കമിങ്ങ് ബാക്ക് ടു സിനിമ (4)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Tarson Antony coming back to cinema

Additional Info

Year: 
2012