മായാതേ ഓർമ്മയിൽ

മായാതേ ഓർമ്മയിൽ നീയേ നീയേ
പാരാകെ നോക്കവേ നോക്കവേ നീയേ
പറയാ മൊഴിയായ് അറിയും നെഞ്ചം
ഉയിരിടുമാനന്ദമായ് ഉണരും സംഗീതം

ചിരിമായാതെ ഓർമ്മയിൽ നീയേ നീയേ
പാരാകെ നോക്കവേ നീയേ നീയേ
പറയാ മൊഴിയായ് അറിയും നെഞ്ചം
ഉയിരുടുമാനന്ദമായ് ഉണരും സംഗീതം ( ചിരി മായാതെ .. )

ആരാരും കാണാതെ അനുരാഗം അരികിലോ
ആരോടും പറയാതെ അകതാരിൽ നിറയുമോ
ഒരു പൂവിളിയായ് പുലരും നേരം
പുതിയൊരു പൂക്കാലമായ്
വിടരും നിൻ മോഹം ( ചിരി മായാതെ .. )

ചേലേഴും ഹേമന്തം ഹിമരാഗം പറയവേ
വനോളം പോയാലും ചിറകോലും കനവുമായ്
തണുവായ് മുകിലിൽ തഴുകും നേരം
വിരലൊരു താലോലമായ് പടരും നിന്നോരം ( ചിരി മായാതെ .. )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
maayaathe

Additional Info

Year: 
2012

അനുബന്ധവർത്തമാനം