കരകാണാക്കടലേ നിൻ

കരകാണാക്കടലേ നിൻ നിറമേതോ പറയാമോ
ഇരുളല വരെയും നിശയുടേ നിറമോ
ഉദയ ലയാകാശ ഹേമരാഗമോ
കരകാണാക്കടലേ നിൻ നിറമേതോ പറയാമോ
ഇരുളല വരെയും നിശയുടേ നിറമോ
ഉദയ ലയാകാശ ഹേമരാഗമോ

കരകാണാക്കടലേ നിൻ നിറമേതോ പറയാമോ

തിരകൾ മാറത്ത് ശ്വാസവേഗമായ്
ഉയരും താഴുമീ തീരഭൂമിയിൽ
അകലേ പായ് വഞ്ചിയെന്ന പോലവേ
സ്മൃതികൾ ചാഞ്ചാടി നീന്തിനീങ്ങവേ
ഓരോ സായാഹ്നം ചായം പൂശുമ്പോൾ
ഏതോ രാക്കോലം വാനം തീർക്കുമ്പോൾ
പലനിറമാർന്നതല്ലയോ

കരകാണാക്കടലേ നിൻ നിറമേതോ പറയാമോ

അകമേ തീരാത്ത പവിഴമുത്തുകൾ
പുറമേ കാണാത്ത ചുഴികൾ നോവുകൾ
വെറുതേ മായുന്ന പാദമുദ്രകൾ
മണലിൽ മൂടുന്ന മൺചിരാതുകൾ
കാലം പീലിക്കൈ വീശും ജാലത്താൽ
തീരാ ദാഹങ്ങൾ മായാ മോഹങ്ങൾ
പലനിറമാർന്നതല്ലയോ

കരകാണാക്കടലേ നിൻ നിറമേതോ പറയാമോ

ഇരുളല വരെയും നിശയുടേ നിറമോ
ഉദയ ലയാകാശ ഹേമരാഗമോ
കരകാണാക്കടലേ നിൻ നിറമേതോ പറയാമോ