ഇളം നിലാമഴ

ഇളം നിലാമഴ പോലെ നീ
വരൂ നീഹാരദൂതികേ
മനം തരാമിനി തെന്നലേ
സ്വനം തരാം മൃദുഹാസമേ

കുളിരുമീ താരയാമം
കുറുമൊഴീ സ്നേഹഗീതം
പവിഴമഴകിൻ മധുരമുതിരും
കിനാവായ് വന്നു നീ (ഇളം)

നിറം ചാർത്തിയാടു നീ
തരള സാമഗാനം പാടിടാം
മനം പോലെ നിന്നിലെ
സ്വരനിരാതമായ് ഞാൻ ചേർന്നിടാം
ഗഗനവീഥിയിൽ വെൺപിറാവു
പോൽ കുറുകും ഇളം കാറ്റായ്
മേഘം പൂത്തു മാനം പെയ്തു
മിന്നാരപ്പൂവേ (ഇളം)

സുഖം മൗനരാഗമായ്
സരസതീരയാമം ലോലമായ്
ലയം ലാസ്യഭാസുരം
നടനദേവകാന്തി ശോഭയായ്
കസവണിഞ്ഞൊരു മൃദുല ഹാരമായ്
നിൻ മേനിയിൽ പടരാം
കണ്ണും കണ്ണും ചേരും നേരം
മന്ദാരച്ചേലിൻ (ഇളം)