ആവണിപ്പാടം പൂത്തല്ലോ

ചിലും ചിലും ചിലും
സ്വരം ഹരം ഹരം
ദിനം ദിനം ദിനം
സ്വരം ധനം ധനം

ആവണിപ്പാടം പൂത്തല്ലോ
ദാവണിപ്പെണ്ണിൻ ചേലല്ലോ
തുമ്പകൾ പൂക്കും നാളല്ലോ
തുമ്പിയും ഞാനും വന്നല്ലോ
വസന്തം വന്നിറങ്ങും പോലെയെങ്ങും
മായാജാലങ്ങൾ
വാസരപ്പൂ ചൂടിയോടും കേളീബാല്യങ്ങൾ
പൊൻചിലമ്പണിഞ്ഞപോലെ താളങ്ങൾ

കുണുക്കിട്ട മിടുക്കീ നീ
മയക്കീല്ലേ പറക്കും ലോകത്തേ
ദേവകൾ പോലും നിന്നെ പൂജിപ്പൂ
സായൂജ്യം നൽകും ദേവതേ
സ്വപ്നം ചന്തങ്ങൾ സ്വർഗ്ഗം വന്നേറി
ഈറൻ മഞ്ഞിൽ നീരാടും അഴകേ
ഭാഗ്യനിധിയുടെ കനിയേ

ജവാ ജവാൻ ജവാൻ
ഹവാ ഹവാ ജവാ
ഖിലി ഖിലി ഖിലി…
കലി കലി കലി…

സാജ്നാ തേരീ ബാഹോം മേം
ഛൂംലൂം ബൻ കേ മേം റാണീ
രോക് നാ പാവൂ കീ ഖുദ് കോ
ബൻ ഗയീ ഹൂം മേം ദീവാനീ

കുറുമ്പുള്ള കുടുക്കേ നീ
കുടുക്കീല്ലേ പതുക്കെ ഇന്നെന്നെ
ചൌദിയിൽ മിന്നും പൊന്നേ പുണ്യം നീ
പൊന്നോണം നീയെൻ ജീവനിൽ
സ്വർണ്ണത്തീരങ്ങൾ സ്വന്തക്കാരായ്
സ്നേഹം നെഞ്ചിൽ വേരോടും ഉയിരേ
ജന്മനടയിലെ വരമേ ( ആവണിപ്പാടം… )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
aavanippaadam

Additional Info

Year: 
2012

അനുബന്ധവർത്തമാനം