ഉള്ളിൽ കൊതിവിടരും
ഉള്ളിൽ കൊതിവിടരും എന്താണ്
ഒളികണ്ണുള്ള പ്രിയവരനേ
മിണ്ടാൻ മടി മനസ്സിനെന്താണ്
ഇടനെഞ്ചിന്റെ പ്രിയതമനേ
കരളിൻ കുമ്പിളിൽ കുളിരിൻ തുള്ളി നീ
കനവിൽ ചില്ലയിൽ പടരും വള്ളി നീ
ഇണപോലെന്നുമിവളിനി
രാഗലോല മായാമോഹിനി് …
( ഉള്ളിൽ … )
ചെമ്മാനമഴകിൽ പൊന്നുപെയ്യും വഴിയിൽ
പൊന്നാടകൊണ്ടെന്നെ നീ മൂടിയോ (2)
അകമിന്നൊരു പന്തൽ മേയുകയോ
തകിലിന്റെ സ്വരങ്ങൾ നീ മീട്ടുകയോ
മോഹം തുള്ളിച്ചാടും മാൻപേടയോ
( ഉള്ളിൽ … )
പഞ്ചാരമണലിൽ പാൽ തളിക്കുമലകൾ
കൊഞ്ചുന്ന ശീലിന്നു നീ ചൊല്ലിയോ (2)
ഇരുകാതിനതെന്നും തേന്മൊഴിയോ
ഒരു കാതരയെന്നിൽ തേന്മഴയോ
കൂട്ടായ് ചെല്ലക്കണ്ണൻ നീയല്ലയോ…
( ഉള്ളിൽ … )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
ullil kothividarum
Additional Info
Year:
2012
ഗാനശാഖ: