വെള്ളിനിലാവിൽ വെൺചാമരം
വെള്ളിനിലാവിൽ വെൺചാമരം
ആലിലക്കാറ്റിൽ പാൽക്കാവടി
തുയിലുണർത്താൻ സോപാനം
തിടമ്പെഴുന്നെള്ളാൻ പൊന്നാന
പൊയ് തൊണ്ടെട് മണലെട്
മണലെട് മണിയെട് ചെമ്പടവട്ടം തകിലടിതാളം
കൊടിയേറ്റം കുടമാറ്റം പഞ്ചാരി (വെള്ളിനിലാവിൽ)
ആ…ആ…
അമ്പലപ്പറമ്പിലെ ആൽത്തറ വിളക്കിൽ
ആയിരത്തിരിയുടെ നിറമാല
പൂത്തിരി വിരിയും രാപ്പൂരം (അമ്പലപ്പറമ്പിലെ)
കൊട്ടും കുഴലും കുരവയുമായ് ദേവിക്കു നീരാട്ട്
പൊന്നലക്കയ്യിൽ പള്ളിയുറങ്ങും അല്ലിത്താമരപ്പൂങ്കരളിൽ
തെന്നൽക്കൈകൾ തൊട്ടുഴിയുമ്പോൾ
മെല്ലെയലിഞ്ഞൂ രാക്കുളിര്
മെല്ലെയലിഞ്ഞൂ രാക്കുളിര് (വെള്ളിനിലാവിൽ)
പുളിയിലക്കരയുള്ള കസവിലൊരുങ്ങീ
പൂവാങ്കുഴലിപ്പെണ്ണഴക്
മൈക്കണ്ണാളാം കതിരഴക് (പുളിയിലക്കര)
കണ്മിഴി രണ്ടിൽ രാപ്പകല്
കവിളത്ത് ചെന്താമര
ഓടിനടക്കണ ചക്കിപ്പെണ്ണിനു
കൈവളയും കാൽത്തളയും തീർത്തത്
മൂവന്തി തട്ടാന്റെ ആലേലാണ്
അവളോ പൊന്നാണ് (വെള്ളിനിലാവിൽ)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
vellinilaavil venchaamaram
Additional Info
Year:
1997
ഗാനശാഖ: