തിരുവാതിര രാവു പോലും

തിരുവാതിര രാവു പോലും ഇരുളിൽ മുങ്ങിയല്ലോ

തഴുകും തിരമാല തേങ്ങീ കിളികൾ കേണുറങ്ങീ

ഗാനമൊഴിഞ്ഞൂ വീണയിൽ കനലായ് വാടീ ഓർമ്മകൾ 

ദൂരെ മാഞ്ഞു പോയ് സ്നേഹതാരകം  (തിരുവാതിര)

 

എന്തു മോഹമായിരുന്നു വിങ്ങുമുൾക്കളങ്ങളിൽ (2)

എന്തു ദാഹമായിരുന്നൂ പോയ പൊൻകിനാക്കളിൽ

ആർദ്രമായ് രാവുകൾ ശാന്തമായ് പകലുകൾ

കനവുകളുൽസവം കഴിഞ്ഞ കന്യായാമമായ് (തിരുവാതിര)

 

പൊന്നിതൾ പൊഴിഞ്ഞു വീണൂ കണ്ണുനീർക്കയങ്ങളിൽ (2)

അരികിലേക്കണഞ്ഞ രൂപം നിഴലു പോലകന്നു പോയ്

മലരുകൾ വിടരുമാ മധുവനം മൂകമായ്

രാക്കിളി പാട്ടുമായ് മറഞ്ഞൂ കാണാച്ചില്ലയിൽ  (തിരുവാതിര)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thiruvaathira raavu polum

Additional Info

Year: 
1997

അനുബന്ധവർത്തമാനം