നേരം പോയ് (നിറനാഴിപ്പൂവും പോര) (ഫീമെയിൽ)

ഓ… നേരം പോയ്

അതിരില്ലാ പാടത്ത് മൂവന്തി നേരത്ത്

വിള കൊയ്യാൻ വരണുണ്ടേ മാളുപ്പെണ്ണേ…

 

നിറനാഴിപ്പൂവും പോരാ 

ചെറുതാലിപ്പൊന്നും പോരാ

കാറ്റേ കുടമുല്ലക്കാറ്റേ

നൂറലങ്കാരങ്ങൾ വേണം 

കുരവയിടാൻ ആളു വേണം

കരയെല്ലാം ഒരുങ്ങേണം   (നിറനാഴി)

 

ചാമരം വേണം ഏഴാനവേണം

വേളിപ്പെണ്ണിനെ വരവേൽക്കാൻ (ചാമരം)

അവൾക്കുടുക്കാൻ പൂമ്പുടവ

അവൾക്കണിയാൻ പൊന്മാല

നാലമ്പല മുറ്റത്ത് നിറമാല തണലത്ത് 

നാളെ കാലത്ത് കല്യാണം   (നിറമാല)

പുടമുറി കഴിഞ്ഞാൽ മാളികവീട്ടിൽ 

പെണ്ണിനും ചെറുക്കനും വിരുന്നൂട്ട് (പുടമുറി)

നീരോടും കുളക്കടവിൽ

മരതകത്തിൻ കൽപ്പടവ്

അല്ലിത്തേരണയുന്നേ കുടമാറ്റം തെളിയുന്നേ

കാണാൻ പോകണ പൊടിപൂരം  (നിറനാഴി)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
neram poy (niranaazhi poovum )(Female)

Additional Info

Year: 
1997

അനുബന്ധവർത്തമാനം