കരയും കടലും
കരയും കടലും ഇണങ്ങും പിണങ്ങും
വീണ്ടും ചേരും താനേ പിരിയും
തീരാമോഹം പോലെ (കരയും കടലും)
കനാകായലിൽ നിലാതൂവലായ്
മായുന്നു വാർതിങ്കൾ
ഇളം ചില്ലയിൽ മുളംചില്ലയിൽ
തേങ്ങുന്നു രാപ്പാടി
എവിടെ എവിടെ ജീവിതം
ഇന്നെവിടേ എവിടെ ജീവിതം
നോവുമായ് വിതുമ്പി വിങ്ങി വേദനിച്ചു വേദനിച്ചു
പാടി രാവിൻ തീരാസ്നേഹം ഓ..ഓ..ഓ (കരയും കടലും…)
കടൽകാറ്റിലെ കനൽ ചൂടിലും
ഓളം തുളുമ്പുന്നു
നിഴൽക്കൂട്ടിലെ ഇരുൾക്കോണിലും
ഉള്ളം വിതുമ്പുന്നു
അകലെ അകലെ സന്ധ്യയും
അലിയാതലിയും വാനവും
നെഞ്ചിനോട് ചേർന്നണഞ്ഞു
ചുണ്ടിനോട് ചുണ്ടി ചേർന്നു
താനേ പാടി താനേ പാടി സ്നേഹം (കരയും കടലും…)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
karayum kadalum
Additional Info
Year:
2011
ഗാനശാഖ: