ഗോപബാലന്നിഷ്ടമീ
ഗോപബാലന്നിഷ്ടമീ രാഗകോകിലയെ
കവിളില് നാണച്ചാന്തു ചാർത്തും ഗോപികയെ (2)
മധുവനമെത്തുമ്പോൾ രതിമന്ത്രമോതാം ഞാൻ
മുത്തരയിലൊരരമണിയായ് നിൻ ലജ്ജ മാറ്റാം ഞാൻ
വൈകി ഞാൻ മോഹമിന്നോതുവാൻ എന്‍റെ രാധികേ (ഗോപബാലന്നിഷ്ടമീ..)
ഓട്ടുവളയുടെ പാട്ടു മഴയതു കേട്ട് കരളിനു തുള്ളാട്ടം
കളിയാട്ടമിഴിയുടേ നോട്ടമുനകളതേറ്റ് കനവിനു തേരോട്ടം
വെണ്ണക്കാര്യം പറയുമ്പോൾ കള്ളക്കാലി ചെറുക്കന്റെ
ഉള്ളക്കാലിൽ തുടങ്ങുന്നു തെയ്യാട്ടം പിന്നെ
വേളിക്കാര്യം പറയുമ്പോൾ പാവത്താനെ പോലെ നിന്നു
മായക്കാരൻ മറക്കുന്നു മിണ്ടാട്ടം
കളകളവാണീ കരിമുകിൽ വേണീ
കട്ടു കൊണ്ടു പോവതിന്നു കണ്ണനുണ്ണി
നോട്ടമിട്ട പെൺ കിടാവ് നീ
ഹാ...ഗോപബാലയ്ക്കിഷ്ടമീ ശ്യാമകോമളനെ
മുരളികയൂതി പാട്ടു പാടും മാധവനെ
നാഗപട മണിത്താലി തള വള മാട്ടി പണിയുമൊരാനന്ദം
രസക്കൂത്തു കുടമണി നാട്ടു നടനമൊടായർകുലമതിൽ ആഘോഷം
അല്ലിപ്പൂവാംകുഴലിക്കു മുല്ലപ്പൂവിൻ നിറമുള്ള
ചെല്ലത്താരം കൊടുത്തതൊരൊഡ്യാണം
മിന്നും കന്നൽമിഴി കടവത്തെ പൊന്നും
പൂവൽ ചിറകുള്ളോരന്നപ്പേട കൊതിച്ചതും കല്യാണം
സ്വയമറിയാതെ സ്വരമറിയാതെ
മഞ്ചമെന്ന പോലെ നിന്‍റെ നെഞ്ചിലേക്കു
ചേർന്നണഞ്ഞ നന്ദവീണ ഞാൻ
ഗോപബാലന്നിഷ്ടമീ രാഗകോകിലയെ
കവിളില് നാണച്ചാന്തു ചാർത്തും ഗോപികയെ (2)
മധുവനമെത്തുമ്പോൾ വനമാലയാകാം ഞാൻ
എൻ ചുണ്ടിലെയരുണിമ നിൻ തുടു ഗോപിയാക്കാം ഞാൻ
വൈകി ഞാൻ മോഹമിന്നോതുവാൻ എന്‍റെ രാധികേ
ഹാ...ഗോപബാലയ്ക്കിഷ്ടമീ ശ്യാമകോമളനെ
മുരളികയൂതി പാട്ടു പാടും മാധവനെ
ഗോപബാലന്നിഷ്ടമീ രാഗകോകിലയെ
കവിളില് നാണച്ചാന്തു ചാർത്തും ഗോപികയെ