മനസ്സു മയക്കി ആളെ കുടുക്കണ

മനസ്സു മയക്കി ആളെ കുടുക്കണ ചൂണ്ടേം നീട്ടിയിരുപ്പുണ്ടേ
മണവാട്ടിപ്പെണ്ണിൻ കണ്ണുകൾ ചേലുള്ള നാടൻ മീനുകൾ
പുളകം നിറച്ച് രാഗം പൊഴിക്കണ വീണേം മീട്ടിയിരിപ്പുണ്ടേ
മധുവാണിപ്പെണ്ണിൻ ചുണ്ടുകൾ പുന്നാരമോതും പ്രാവുകൾ
ഓ അറബിനാട്ടു സുൽത്താന്റെ അറയിലുള്ള വൈഡൂര്യം
തോറ്റു പോകും ഓമനയാളുടെ മാറ്റെഴും 
ഈ നറുപുഞ്ചിരിയൊളിയഴകിൽ  (മനസ്സു മയക്കി....) 

മാരനൊന്നു നോക്കാൻ വേണ്ടി ചന്തമുള്ള കണ്ണാടി
മിന്നി നിൽക്കും ഈ പെണ്ണല്ലേ മാരനുള്ള കണ്ണാടി
നറു ചെമ്പനിനീരിൻ ചെഞ്ചുണ്ടോ
ഓ..കവിൾ ചെമ്പനിനീരലരാണല്ലോ
എന്തിനിയും മഹറു തരാൻ
കനവുകളാൽ താജ് മഹൽ നിനക്കറിയാം നിനക്കറിയാം
നല്ല പൊന്നു പോലെയാണു നിന്റെ മാരനെന്നു മതിമുഖി
ആദ്യരാവിലെ കാര്യമോർത്തു നീ
പിന്നെയും എന്താണു ബേജാറിലിരിക്കണത്  (മനസ്സു മയക്കി....) 

ഔദ് മീട്ടി ഇന്നീ പാട്ടിൻ ഈണമിട്ടതാരാണ്
ഈദ് രാവ് തൊട്ടേ വാനിൽ കാത്തു നിന്ന താരങ്ങൾ
മണിമഞ്ചമൊരുക്കാൻ ആരാണ്
ഓ..സഖിയാളുടെ നെഞ്ചകമുണ്ടല്ലോ
മധുവിധുവിനു മാളികയോ
കനകനിലാപൂവനിയിൽ അവനറിയാം അവനറിയാം
മുല്ലമൊട്ടു പോലെയാണു നിന്റെ ഉള്ളമെന്ന് നേരു വരും
ആദ്യനാളിലെ പോലെയിന്നുമേ 
പഞ്ചാരപ്പാലുണ്ടു വാഴേണം ഖബറു വരെ  (മനസ്സു മയക്കി....) 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manassu mayakki aale kudukkana

Additional Info

Year: 
2011
Orchestra: 
ഗിറ്റാർ

അനുബന്ധവർത്തമാനം