വെള്ളിമുകിലേ ... വെള്ളരിപ്രാവേ ...
വെള്ളിമുകിലേ ... വെള്ളരിപ്രാവേ ...
ഉറക്കം വന്നില്ലേ.. ഉറക്കം വന്നില്ലേ...
മെല്ലെയിളകും മണിച്ചിലങ്കക്കും
ഉറക്കം വന്നില്ലേ
ഇന്നുറക്കം വന്നില്ലേ..
വെള്ളിമുകിലേ ... വെള്ളരിപ്രാവേ...
ഉറക്കം വന്നില്ലേ.. ഉറക്കം വന്നില്ലേ...
പാതിരാവിനോടടുത്തല്ലോ നേരം...
പാടിപ്പാടിരാക്കിളിക്കോ നേർത്തുപോയ് സ്വരം (2)
തണുപ്പു വീണു നിനക്കു മൂടാൻ
തണുപ്പു വീണു നിനക്കു മൂടാൻ
പുതപ്പു തന്നില്ലേ സ്വപ്നം...
പുതപ്പു തന്നില്ലേ...
വെള്ളിമുകിലേ ... വെള്ളരിപ്രാവേ...
ഉറക്കം വന്നില്ലേ.. ഉറക്കം വന്നില്ലേ...
കായലിന്റെ മാറിലോളമിളക്കും കാറ്റിൻ
കൈവിരൽത്തുമ്പു നിന്നെ തൊട്ടുണർത്തിയോ ... (2)
മനസ്സിനുള്ളിൽ തുടിച്ചു നിൽക്കും
രഹസ്യമെന്താണോ... നിന്റെ
രഹസ്യമെന്താണോ ...
വെള്ളിമുകിലേ ... വെള്ളരിപ്രാവേ...
ഉറക്കം വന്നില്ലേ.. ഉറക്കം വന്നില്ലേ...
മെല്ലെയിളകും മണിച്ചിലങ്കക്കും
ഉറക്കം വന്നില്ലേ
ഇന്നുറക്കം വന്നില്ലേ..