മഴലക്കാലമേഘങ്ങൾ

മഴലക്കാലമേഘങ്ങൾ ആകെപ്പടരവെ
പുഞ്ചിരിപ്പൂമുഖം വാടിവീണു
ഇരുളിൻ കോലങ്ങൾ ആടിഅടുക്കവെ
കനകമാം കതിരൊളി മാഞ്ഞുപോയി
സന്ധ്യാഹൃദയം പിടഞ്ഞുപോയി

മഴലക്കാലമേഘങ്ങൾ ആകെപ്പടരവെ
പുഞ്ചിരിപ്പൂമുഖം വാടിവീണു

നിറവിൺ നിഴൽ പോലും നേർത്തൊഴിയവേ
നിറയുന്നു മിഴികളിൽ നീർത്തുള്ളീകൾ (2)
കനവിന്റെ ദീപങ്ങൾ നീറിയൊടുങ്ങവേ
കനക്കുന്നു കരിവാർന്ന മൂകഭാവം

മഴലക്കാലമേഘങ്ങൾ ആകെപ്പടരവെ
പുഞ്ചിരിപ്പൂമുഖം വാടിവീണു

നീളുന്നയേകാന്ത വീഥിയിലേറവേ
അകലുന്നു മോഹത്തിൻ പൂവിളികൾ (2)
മൗനത്തിൻ ധാരയിൽ ആണുപോകവേ
നിലക്കുന്നു ജീവിത ആത്മതാളം

മഴലക്കാലമേഘങ്ങൾ ആകെപ്പടരവെ
പുഞ്ചിരിപ്പൂമുഖം വാടിവീണു
ഇരുളിൻ കോലങ്ങൾ ആടിഅടുക്കവെ
കനകമാം കതിരൊളി മാഞ്ഞുപോയി
സന്ധ്യാഹൃദയം പിടഞ്ഞുപോയി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
mazhakkaala meghangal

Additional Info

Year: 
2012

അനുബന്ധവർത്തമാനം