നിറദീപം തെളിയുന്ന നേരം
നിറദീപം തെളിയുന്ന നേരം
തൂമഞ്ഞു പൊഴിയുന്ന നേരം (2)
ഋതുസന്ധ്യ പോലെ നിൽക്കും
നിൻ കണ്ണിൻ ഞാനല്ലേ ...
കണ്ണിൽ ഞാനല്ലേ ...
നിൻ കനവിൽ ഞാനല്ലേ ..
കനവിൽ ഞാനല്ലേ...
നിൻ മാറിൽ ഞാനൊരു മധുപനല്ലേ...
കൂടണയാൻ പോവുകയോ പൂങ്കുയിലേ..
കൂടെവരൂ നീയിനിയും പാടൂ...
ചെമ്മുകിലിൻ താഴ്വരയിൽ പൊൻതിങ്കൾ
കിങ്ങിണികൾ ചാർത്തുകയായ് വീണ്ടും...
എന്നനുരാഗവിലോഗതരം തഴുകിയുണർത്തിയതോ
ഏതോ മൃദുലവികാരവനം പൂക്കുടനീർത്തിയതോ
എന്താണെന്താണീ മെയ്യിൽ രോമാഞ്ചം
നിറദീപം തെളിയുന്ന നേരം
തൂമഞ്ഞു പൊഴിയുന്ന നേരം
ഋതുസന്ധ്യ പോലെ നിൽക്കും
നിൻ കണ്ണിൻ ഞാനല്ലേ ...
കണ്ണിൽ ഞാനല്ലേ ...
നിൻ കനവിൽ ഞാനല്ലേ ..
കനവിൽ ഞാനല്ലേ...
നിൻ മാറിൽ ഞാനൊരു മധുപനല്ലേ...
ഏഴഴകും തിരഞ്ഞൊറിയും കവിളുകളിൽ
എൻചൊടികൾ മീനുകളായ് നീന്തീ ...
വലയെറിയും വിരലുകളാൽ തഴുകി നീ
വല്ലരിപോൽ എൻമാറിൽ ചേർന്നു
പുന്നൽക്കതിരുകൾ തഴുകി വരും
ശീതളമാരുതനോ...
പൊൻകൈതപ്പൂതൂമണമോലും നിൻകുനുകൂന്തളമോ
ഏതാണേതാണെൻ മനസ്സിനു മദമരുളി...
നിറദീപം തെളിയുന്ന നേരം
തൂമഞ്ഞു പൊഴിയുന്ന നേരം
ഋതുസന്ധ്യ പോലെ നിൽക്കും
നിൻ കണ്ണിൻ ഞാനല്ലേ ...
കണ്ണിൽ ഞാനല്ലേ ...
നിൻ കനവിൽ ഞാനല്ലേ ..
കനവിൽ ഞാനല്ലേ...
നിൻ മാറിൽ ഞാനൊരു മധുപനല്ലേ...