ചെമ്പകവെയിലിന്റെ

ചെമ്പകവെയിലിന്റെ സീമന്ത രേഖയിൽ
കുങ്കുമക്കുറി ചാർത്തി പുലർന്നുനേരം
നിന്നെയെൻ ഓമലേ ജീവനിൽ ചേർത്തു ഞാൻ
പിന്നെയുമൊന്നു പുണർന്ന നേരം
പിന്നെയുമൊന്നു പുണർന്ന നേരം

ചെമ്പകവെയിലിന്റെ സീമന്ത രേഖയിൽ
കുങ്കുമക്കുറി ചാർത്തി പുലർന്നുനേരം

പ്രണയസുഗന്ധമലിഞ്ഞ നെടുവീർപ്പിൻ
മൃദുമർമ്മരം കേട്ടു ഞാനെന്നെ മറന്നു (2)
മനസ്സിന്റെ ആയിരമിതളുള്ള മഞ്ചത്തിൽ
വരലക്ഷ്മിയായ് സഖീ കുടിയിരുന്നു

ചെമ്പകവെയിലിന്റെ സീമന്ത രേഖയിൽ
കുങ്കുമക്കുറി ചാർത്തി പുലർന്നുനേരം

നവരത്ന ശ്രീകോവിലിൽ ചിത്രപീഠത്തിൽ
ഹൃദയേശ്വരിയെന്നും പൂജിക്കുമെന്നും നിന്നെ ഞാൻ (2)
തംബുരുവിൽ  തങ്ങും ശ്രുതിയെന്ന പോലെ
അന്തരാത്മാവിൽ നീ തുളുമ്പി നിൽക്കും

ചെമ്പകവെയിലിന്റെ സീമന്ത രേഖയിൽ
കുങ്കുമക്കുറി ചാർത്തി പുലർന്നുനേരം
നിന്നെയെൻ ഓമലേ ജീവനിൽ ചേർത്തു ഞാൻ
പിന്നെയുമൊന്നു പുണർന്ന നേരം
പിന്നെയുമൊന്നു പുണർന്ന നേരം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
chembakaveyilinte

Additional Info

Year: 
2012

അനുബന്ധവർത്തമാനം