പൂഞ്ചില്ലയില്‍
പൂഞ്ചില്ലയില്‍ ഈ തേന്‍ ചില്ലയില്‍
ചേക്കേറുവാന്‍ വന്നു പാടും മൈനകള്‍
ആലോലമായ് തെന്നലാലോലമായ്
പൂത്താളുകള്‍ മെല്ലെയോമനിക്കേ
തൂവല്‍ത്തുമ്പുകള്‍ ഈറന്‍ ചൂടവേ
അതിലാരൊരാള്‍ ആരൊരാള്‍ പാടിടും
തൂവല്‍ത്തുമ്പുകള്‍ ഈറന്‍ ചൂടവേ
അതിലാരൊരാള്‍ ആരൊരാള്‍ പാടിടും
ഏലേലം കതിരുകളാടി പൊന്നണിവയലുകളില്‍
ഓലോലം കുയിലിണപാടി ചിറകടിപിന്നണിയായ്
ഏലേലം കതിരുകളാടി പൊന്നണിവയലുകളില്‍
ഓലോലം കുയിലിണപാടി ചിറകടിപിന്നണിയായ്
ആനന്ദദീപം തൂകും പ്രസാദം തരുമോ നീ സായാഹ്നമേ
നീ വന്നു ചേരും വീഥിയിലാരോ വിതറുന്നു വര്‍ണ്ണോരുഹം
കളകാഞ്ചി കാതില്‍ രവം വിളിയോതുമേതോ പദം
ഇതളടയവേ സരസിജമതില്‍ മധുപനേകാന്തരാവ്
ഇനി മോചനം പുലര്‍ വേള തന്‍ ലാളനം
ഏലേലം കതിരുകളാടി പൊന്നണിവയലുകളില്‍
ഓലോലം കുയിലിണപാടി ചിറകടിപിന്നണിയായ്
ആത്മാവിലേതോ സ്നേഹപ്രകാശം വിരിയുന്നു പാല്‍നിലാവായ്
വാവിന്നുമുന്നേ തീപാകും താരം ദൂരേയ്ക്ക് പോയ്മറഞ്ഞു
അണിയാമ്പലാന്തോളനം കളിയാടുമാലോചനം
വരവറിയവേ വധുവറിയുവാന്‍ നനവോരോ സുഗന്ധം
വിധുവണയവേ വിരല്‍ തഴുകവേ മേളനം... (പൂഞ്ചില്ലയില്‍)
പൂഞ്ചില്ലയില്‍ ഈ തേന്‍ ചില്ലയില്‍
ചേക്കേറുവാന്‍ വന്നു പാടും മൈനകള്‍
തൂവല്‍ത്തുമ്പുകള്‍ ഈറന്‍ ചൂടവേ
അതിലാരൊരാള്‍ ആരൊരാള്‍ പാടിടും
തൂവല്‍ത്തുമ്പുകള്‍ ഈറന്‍ ചൂടവേ
അതിലാരൊരാള്‍ ആരൊരാള്‍ പാടിടും
ഏലേലം കതിരുകളാടി പൊന്നണിവയലുകളില്‍
ഓലോലം കുയിലിണപാടി ചിറകടിപിന്നണിയായ്
ഏലേലം കതിരുകളാടി പൊന്നണിവയലുകളില്‍
ഓലോലം കുയിലിണപാടി ചിറകടിപിന്നണിയായ്