കനവിന്റെ കടവത്ത്

ചിങ്ക്  ചിംറ്റാ  ചിന്റാക് ചിന്റാ ചിങ്ക് ചിന്റാ ചിന്റാറ്റാ (2)
ധമ്മരെ ധമ്മാരെ ധം ധം ധരേ
നെഞ്ചിലേറുമൊരു ധം ധം ധം
ധമ്മരെ ധമ്മ് ധമ്മ് ധരേ ധം ധം
നെഞ്ചിലൂറുമൊരു ചന്തം (2)
ചിംങ്ക് ചിംങ്ക്  ചിംറ്റാ ചിംങ്ക് ചിംങ്ക്  ചിംറ്റാ
ചിംങ്ക് ചിംങ്ക്  ചിംറ്റാ  ഹാ
ചിംങ്ക് ചിംങ്ക്  ചിംറ്റാ ചിംങ്ക് ചിംങ്ക്  ചിംറ്റാ റ റ്റ റ്റാ
 
കനവിന്റെ കടവത്ത് കുടമുല്ല കടവത്ത് കളിയോടമിറങ്ങുന്നു കനക നിലാവ്
ചിംങ്ക് ചിംറ്റാ  ചിന്റാക് ചിന്റാ ചിങ്ക് ചിന്റാ ചിനാക് ചിന്റാ
മറുകുള്ള കവിളത്ത് മണമുള്ള കവിളത്ത്
വിരിയുന്നുണ്ടഞ്ഞൂറ് നെയ്യാമ്പല്‍പ്പൂവ്
ധമ്മാരെ ധമ്മാരെ ധം ധം ധരേ
നെഞ്ചിലേറുമൊരു ധം ധം ധം
ധമ്മാരെ ധമ്മ് ധം ധരേ ധം ധം
നെഞ്ചിലൂറുമൊരു ചന്തം

വെണ്ണിലാവുദിക്കുമ്പോൾ നാണമെന്തിനോ
വെണ്ണ തോൽക്കും ഉടലാകേ ചോന്നതെന്തിനോ
വെള്ളോട്ടു കിണ്ണത്തിൽ വെറ്റിലയിൽ
വെള്ളിക്കസവിന്റെ പട്ടുചേല
വാർമുടി ചീകി പകുത്തണിയാൻ വിണ്ണിൻ
താരകൾ പിച്ചകപ്പൂക്കളായി
ധമ്മാരെ ധമ്മാരെ ധം ധം ധരേ
നെഞ്ചിലേറുമൊരു ധം ധം ധം
ധമ്മാരെ ധമ്മ് ധം ധരേ ധം ധം
നെഞ്ചിലൂറുമൊരു ചന്തം
ചിങ്ക്  ചിംറ്റാ  ചിങ്ക്  ചിംറ്റാ ചിങ്ക്  ചിംറ്റാ ചിന്റാറ്റാ

കണ്ണുകൾ പിടയ്ക്കുമ്പോൾ കണ്ടതാരെയാ
നെഞ്ചിലെ മൈന നോക്കി നിന്നതാരെയാ
കണ്ണാരം പൊത്തി പൊത്തി കളിക്കാനായ്
പുന്നാരപ്പുതുമാരൻ വന്നണഞ്ഞുവോ
വാലിട്ടു കണ്ണുകളെഴുതാൻ രാവിൻ
കൂരിരുളിന്നു മഷിക്കൂട്ടായി
ചിങ്ക് ചിങ്ക് ചിറ്റാ ചിങ്ക് ചിങ്ക് ചിറ്റാ
ചിങ്ക് ചിങ്ക് ചിറ്റാ ഹാ
ചിങ്ക് ചിങ്ക് ചിറ്റാ ചിങ്ക് ചിങ്ക് ചിറ്റാ ററ്റാറ്റ
(കനവിന്റെ കടവത്ത്...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kanavinte kadavathu

Additional Info

അനുബന്ധവർത്തമാനം